എ.എഫ്.എം.എസില്‍ ഷോര്‍ട്ട് സര്‍വിസ് കമിഷന്‍
text_fieldsആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വിസസില്‍(എ.എഫ്.എം.എസ്) ഓഫിസര്‍മാരാകാന്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം. എം.ബി.ബി.എസ് (പാര്‍ട്ട് I&II) പരീക്ഷ ആദ്യത്തെയോ രണ്ടാമത്തെയോ തവണ പാസായവരും ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കിയവരുമായ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ നേടാം.
മറ്റു യോഗ്യതകള്‍:
•അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം.
•ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട്, 1956 അനുസരിച്ചുള്ള മെഡിക്കല്‍ യോഗ്യത നേടിയവരായിരിക്കണം.
•സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/എം.സി.ഐ നല്‍കുന്ന പെര്‍മെനന്‍റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയവരായിരിക്കണം.
•അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കിയിരിക്കണം.
•ബിരുദാനന്തര ബിരുദം/ഡിപ്ളോമ നേടിയിട്ടുള്ള (എം.ഡി. /എം.എസ്/എം.സി.എച്ച്/ഡി.എം/ ഡി.എന്‍.ബി/ ഡി.എല്‍.ഒ/ഡി.ഒ.എം.എസ്/ഡി.എ) യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം.
മുന്‍ എ.എം.സി ഉദ്യോഗാര്‍ഥികള്‍: കാലാവധി കഴിഞ്ഞ എ.എം.സി/എസ്.എസ്.സി ഓഫിസര്‍മാര്‍ക്ക് പുതിയ നിയമനത്തിനായി അപേക്ഷിക്കാം (കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍).
കാലാവധി കഴിഞ്ഞ് ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും പുതിയ നിയമനത്തിനായി അപേക്ഷിക്കാം. രാജിവെച്ചവര്‍ക്കോ കാലാവധി കഴിയുന്നതിനുമുമ്പ് വിരമിച്ചവര്‍ക്കോ വീണ്ടും നിയമനം ലഭിക്കില്ല.
2016 ഡിസംബര്‍ 31 അനുസരിച്ച് 45 വയസ്സ് കവിയരുത്.
2016 ജനുവരിയില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെഡിക്കന്‍ എക്സാമിനേഷന്‍ പരീക്ഷ നടത്തും.
www.amcsscentry.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. വെബ്സൈറ്റിലെ NEW REGISTRATION ലിങ്ക് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 200 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി 2016 ജനുവരി ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.ഫോണ്‍: 011-23093740.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.