രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പിഎച്ച്.ഡി
text_fieldsതിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ 2016 ജനുവരിയില്‍ ആരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്രോണിക് ഡിസീസ് ബയോളജി, ട്രോപിക്കല്‍ ബയോളജി, ഡിസീസ് ബയോളജി, ലബോറട്ടറി മെഡിസിന് ആന്‍ഡ് മോളിക്കുലാര്‍ ഡയഗ്നോസിസ്, കെമിക്കല്‍ ബയോളജി, പ്ളാന്റ് ബയോടെക്നോളജി, കമ്പ്യൂട്ടേഷനല്‍ ബയോടെക്നോളജി തുടങ്ങിയ വിഷയങ്ങളിലാണ് ഗവേഷണം. 25 സീറ്റുകളാണുള്ളത്. ബയോടെക്നോളജി, ബോട്ടണി, ലൈഫ് സയന്‍സ്, സുവോളജി, കെമിക്കല്‍ സയന്‍സ്, അഗ്രികള്‍ചറല്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫാര്‍മസി, വെറ്ററിനറി എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ളെങ്കില്‍ എം.ബി.ബി.എസ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ കോഴ്സിന് 60 ശതമാനം(എസ്.സി/എസ്.ടി 50 ശതമാനം) മാര്‍ക്ക് നേടിയിരിക്കണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. യു.ജി.സി/സി.എസ്.ഐ.ആര്/ ഐ.സി.എം.ആര്/ഡി.ബി.റ്റി/ കെ.എസ്.സി.എസ്.ടി.ഇ ഫെലോഷിപുള്ളവര്ക്കാണ് അവസരം. 2015 നവംബര്‍ 30ന് 28 വയസ്സ് കവിയരുത്. സംവരണ വിഭാഗത്തിന് ഇളവ് ലഭിക്കും.
കേരള യൂനിവേഴ്സിറ്റി, മണിപ്പാല്‍ യൂനിവേഴ്സിറ്റി, മഹാത്മ യൂനിവേഴ്സിറ്റി, കേരള യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നിവയുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം: www.rgcb.res.in എന്ന വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഡയറക്ടര്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ 30. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരം ഡിസംബര്‍ രണ്ടുമുതല്‍ ഇ-മെയില്‍ വഴി അറിയിക്കും.
അഭിമുഖം ഡിസംബര്‍ 14 മുതല്‍ 19 വരെ നടക്കും. ജനുവരി 18 മുതല്‍ കോഴ്സ് ആരംഭിക്കും. വിവരങ്ങള്‍ക്ക് 0471-2529400, 2347975.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.