കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹിന്ദി കോഴ്സ്
text_fieldsകാലിക്കറ്റ് സര്‍വകലാശാലയില്‍ ഡിസംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ഹിന്ദി പി.ജി ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പി.ജി ഡിപ്ളോമ ഇന്‍ ട്രാന്സലേഷന് ആന്‍ഡ് സെക്രട്ടറിയല്‍ പ്രാക്ടീസ്-പാര്‍ട്ടൈം കോഴ്സാണ്. 25 സീറ്റുകളാണുള്ളത്. ഹിന്ദിയില്‍ ബി.എ, ഹിന്ദി രണ്ടാംഭാഷയായി ബി.എ, ബി.എസ്സിക്കാര്‍ക്കും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കോമേഴ്സ്യല്‍ ആന്‍ഡ് സ്പോക്കണ് ഹിന്ദി- ആറ് മാസത്തെ കോഴ്സാണിത്. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
50 രൂപ അപേക്ഷാ ഫീസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫണ്ട് വഴി ഇ-പെയ്മെന്റായോ, യൂനിവേഴ്സിറ്റി സെന്ററിലോ അടക്കാം. www.universityofcalicut.info വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ചെലാന്‍ രസീത്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിപ്പാര്‍ട്മെന്റ് ഓഫ് ഹിന്ദി, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി (പി.ഒ), 673635 വിലാസത്തില്‍ അയക്കണം. അവസാനതീയതി നവംബര്‍ 26. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഹെല്പ് ലൈന്‍ നമ്പര്‍: 0494 2407252,7392.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.