ആര്‍മി നഴ്സിങ്ങിന് അപേക്ഷ ക്ഷണിച്ചു
text_fieldsകേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍െറ കീഴില്‍ ആംഡ് ഫോഴ്സ് ഹോസ്പിറ്റലുകളില്‍ കോളജ് ഓഫ് നഴ്സിങ് നടത്തുന്ന നാല് വര്‍ഷത്തെ ബി.എസ്സി നഴ്സിങ്, സ്കൂള്‍ ഓഫ് നഴ്സിങ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ളോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ബി.എസ്സി നഴ്സിങ് കോഴ്സ് 2016 ജൂലൈ/ ആഗസ്റ്റിലും ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് 2016 സെപ്റ്റംബറിലുമാണ് ആരംഭിക്കുക.
യോഗ്യത: അവിവാഹിതരായ യുവതികള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും മാത്രമായിരിക്കും പ്രവേശം.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് എന്നിവ ഒരു വിഷയമായി പഠിച്ച് പ്ളസ് ടു/ തത്തുല്യം വിജയിച്ചിരിക്കണം. 50 ശതമാനം മാര്‍ക്കോടെ ആദ്യതവണ യോഗ്യത നേടിയവരായിരിക്കണം.
അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 148 സെ.മീ ഉയരം ഉണ്ടായിരിക്കണം.
പ്രായപരിധി: 1991 ആഗസ്റ്റ് ഒന്നിനും 1999 ജൂലൈ 31നുമിടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍. 2016 ഫെബ്രുവരിയിലാണ് എഴുത്തുപരീക്ഷ നടക്കുക. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷക്ക് ജനറല്‍ ഇംഗ്ളീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറല്‍ ഇന്‍റലിജെന്‍സ് വിഭാഗത്തില്‍ നിന്നുള്ള ഒബ്ജക്ടിവ് രീതിയിലുള്ള ചോദ്യങ്ങളുണ്ടായിരിക്കും.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, ഏഴിമല, വെല്ലിങ്ടണ്‍ എന്നിവിടങ്ങളില്‍ വെച്ചാണ് പരീക്ഷ നടക്കുക. തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളില്‍ അപേക്ഷകര്‍ കൂടുതലാണെങ്കിലും രണ്ടാമത്തെയോ മൂന്നാമത്തെയോ ചോയ്സ് നല്‍കിയ പരീക്ഷാ കേന്ദ്രം ലഭിക്കും.
2016 ഏപ്രില്‍ മാസത്തിലാണ് അഭിമുഖം നടക്കുക. അഭിമുഖത്തില്‍ പങ്കെടുക്കുന്നവരുടെ വൈദ്യപരിശോധനയും നടത്തും.
അപേക്ഷാ ഫീസ്: 150 രൂപ, ഡി.ജി.എ.എഫ്.എം.എസ് എക്സാമിനേഷന്‍ ബോര്‍ഡ് ഫണ്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ന്യൂഡല്‍ഹി, അക്കൗണ്ട് നമ്പര്‍ 10314223097, ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എന്‍ 0000625 എന്ന വിലാസത്തില്‍ ചെലാന്‍ അടക്കണം.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ് അടച്ച വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചേര്‍ത്ത ശേഷം സബ്മിറ്റ് ചെയ്യണം.
ഡിസംബര്‍ ഒന്നുമുതല്‍ 30 വരെ അപേക്ഷിക്കാം. 2016 ഫെബ്രുവരി രണ്ട് മുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് മാസത്തോടെ ഫലമറിയാം.വിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.