Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.എസ്.ഇ.സിയില്‍...

ഐ.എസ്.ഇ.സിയില്‍ പി.എച്ച്ഡി

text_fields
bookmark_border
ഐ.എസ്.ഇ.സിയില്‍ പി.എച്ച്ഡി
cancel

ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ച് ( ഐ.എസ്.ഇ.സി ) വിവിധ പി.എച്ച്ഡി കോഴ്സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ഫുള്‍ടൈം (റെസിഡന്‍ഷ്യല്‍), പാര്‍ട്ട്ടൈം (നോണ്‍ റെസിഡന്‍ഷ്യല്‍) എന്നീ വിഭാഗങ്ങളിലായാണ് പി.എച്ച്ഡി. 
ഡെവലപ്മെന്‍റ് സ്റ്റഡീസ്, ഇക്കണോമിക്സ്, അഗ്രികള്‍ചറല്‍ ഇക്കണോമിക്സ്, സോഷ്യോളജി/സോഷ്യല്‍ ആന്ത്രോപ്പോളജി/സോഷ്യല്‍വര്‍ക്, പോപ്പുലേഷന്‍ സ്റ്റഡീസ് എന്നിവയാണ് സ്പെഷലൈസേഷനുകള്‍. 
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം., (എസ്.സി, എസ്.ടിക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി), യു.ജി.സി നെറ്റ്/ജെ.ആര്‍.എഫ്/സ്ളെറ്റ്/എം.ഫില്‍ യോഗ്യത. അവസാനവര്‍ഷ പി.ജി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 
പ്രായപരിധി: ഐ.സി.എസ്.എസ്.ആര്‍ ഫെലോഷിപ്പിന് 35 വയസ്സാണ് പ്രായപരിധി. അധ്യാപകര്‍, ഗവേഷണസ്ഥാപനങ്ങളിലെ പ്രഫഷനല്‍ സ്റ്റാഫ് എന്നിവര്‍ക്ക് 40 വയസ്സ്. പാര്‍ട്ട്ടൈം പി.എച്ച്ഡിക്ക് പ്രായപരിധിയില്ല. 
ഫെലോഷിപ്: ഐ.സി.എസ്.എസ്.ആര്‍/ ഐ.എസ്.ഇ.സി ഫെലോഷിപ്പുകള്‍ പി.എച്ച്ഡിയുടെ ഫൗണ്ടേഷന്‍ കോഴ്സിന്‍െറ ആറുമാസം പ്രതിമാസം 10,000 രൂപയാണ്. തുടര്‍ന്ന് മൂന്നു വര്‍ഷം പ്രതിമാസം 16,000 രൂപയായും വര്‍ധിക്കും. 
അപേക്ഷാഫീസ്: 500 രൂപ. എസ്.സി, എസ്.ടിക്കാര്‍ക്ക് 150 രൂപ. അപേക്ഷയോടൊപ്പം ഡി.ഡി ആയാണ് പണമടക്കേണ്ടത്. 
അപേക്ഷിക്കേണ്ട വിധം: ഐ.എസ്.ഇ.സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് തപാലിലയക്കണം. അപേക്ഷിക്കുന്നത് ഏതു കോഴ്സിനാണെന്നതെന്ന് വ്യക്തമാക്കണം. അയക്കേണ്ട വിലാസം: രജിസ്ട്രാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ച്, പ്രഫസര്‍ വി.കെ.ആര്‍.വി റാവു റോഡ്, നഗര്‍ഭവി പി.ഒ, ബംഗളൂരു, കര്‍ണാടക-560 072. അവസാനതീയതി മെയ് 15. വിവരങ്ങള്‍ക്ക് www.isec.ac.in.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education
Next Story