ആര്‍കിടെക്ചറില്‍ മികവളക്കാന്‍ നാറ്റ
text_fieldsരാജ്യത്തെ വിവിധ കോളജുകളിലെ ആര്‍കിടെക്ചര്‍ കോഴ്സുകളിലേക്ക് പ്രവേശത്തിന് നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ചറിന് (നാറ്റ) ഇപ്പോള്‍ അപേക്ഷിക്കാം. നാറ്റ പരീക്ഷയില്‍ മികച്ച സ്കോര്‍ ലഭിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷ ബി.ആര്‍ക് പരീക്ഷക്ക് പ്രവേശം ലഭിക്കുന്നതാണ്. കൗണ്‍സില്‍ ഓഫ് ആര്‍കിടെക്ചര്‍ ആണ് നാറ്റ നടത്തുന്നത്.
നിരീക്ഷണശേഷി, വരക്കാനുള്ള കഴിവ്, സൗന്ദര്യബോധം തുടങ്ങിയവയാണ് നാറ്റ പരീക്ഷയില്‍ വിലയിരുത്തപ്പെടുന്നത്. ഏപ്രില്‍ ഒന്നിനാണ് പരീക്ഷ ആരംഭിക്കുന്നത്. ആഗസ്റ്റ് 20ന് അവസാനിക്കും. രജിസ്ട്രേഷനുള്ള അന്തിമതീയതി ആഗസ്റ്റ് 18.
നാറ്റ പരീക്ഷ രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചുതവണ എഴുതാം. ഇവയില്‍ മികച്ച സ്കോര്‍ വാലിഡ് സ്കോറായി പരിഗണിക്കും. സ്കോറിന് ആദ്യവട്ടം പരീക്ഷയെഴുതി രണ്ടു വര്‍ഷം തികയുംവരെ കാലാവധി ഉണ്ടായിരിക്കും.
യോഗ്യത: ഗണിതം ഒരു വിഷയമായി പഠിച്ച് പ്ളസ് ടുവാണ് യോഗ്യത. ബി.ആര്‍ക്കിന് പ്രവേശപരീക്ഷ നിര്‍ബന്ധമാണ്. ലാറ്ററല്‍ അഡ്മിഷന്‍ അനുവദിക്കുന്നതല്ല.
എങ്ങനെ അപേക്ഷിക്കാം:
രജിസ്ട്രേഷന്‍ ഫോറം ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം. 1250 രൂപയാണ് ഫീസ്. രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിക്കുകയും അനുയോജ്യമായ പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്ത് അപേക്ഷ പൂര്‍ത്തിയാക്കുകയും വേണം. കേരളത്തില്‍ തൃശൂരില്‍ പരീക്ഷാകേന്ദ്രമുണ്ട്.
ഏപ്രില്‍ 30 വരെ പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ ഓണ്‍ലൈനിലെ പട്ടികയില്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nata.in/2016 കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.