എയിംസില്‍ എം.ബി.ബി.എസിന് ഇന്നുമുതല്‍ അപേക്ഷിക്കാം
text_fieldsഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 2016ലെ എം.ബി.ബി.എസ് പ്രവേശത്തിന് തിങ്കളാഴ്ച മുതല്‍ അപേക്ഷിക്കാം. ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, പട്ന, റായ്പുര്‍, ഋഷികേശ് എന്നിവിടങ്ങളിലെ എയിംസ് കേന്ദ്രത്തിലേക്കാണ് പ്രവേശം നല്‍കുന്നത്. പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
സീറ്റുകളുടെ എണ്ണം: ന്യൂഡല്‍ഹി -72. എസ്.സി -11, എസ്.ടി -അഞ്ച്, ഒ.ബി.സി -19, ജനറല്‍ -37.
മറ്റു എയിംസ് കേന്ദ്രങ്ങളിലെ സീറ്റുകളുടെ എണ്ണം 100 വീതമാണ്. എസ്.സി -15, എസ്.ടി-എട്ട്, ഒ.ബി.സി -27, ജനറല്‍ -50 എന്നിങ്ങനെയാണ് ഇവയിലെ സീറ്റ് സംവരണം.
യോഗ്യത: 10+2 രീതിയില്‍ പന്ത്രണ്ടാം ക്ളാസ് അല്ളെങ്കില്‍ തത്തുല്യ യോഗ്യത. ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ മുഖ്യവിഷയങ്ങളായി പഠിച്ചിരിക്കണം. ഈ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ 50 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി.
പ്രായപരിധി: 2016 ഡിസംബര്‍ 31ന് 17 വയസ്സായിരിക്കണം.
പരീക്ഷ: രാജ്യാന്തരതലത്തില്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. മേയ് 29നാണ് പരീക്ഷ. രണ്ടു ഷിഫ്റ്റുകളായി മൂന്നരമണിക്കൂറാണ് പരീക്ഷ. ചോദ്യപേപ്പര്‍ പരീക്ഷാര്‍ഥിയുടെ താല്‍പര്യപ്രകാരം ഹിന്ദിയിലോ ഇംഗ്ളീഷിലോ ലഭ്യമാവും. രാവിലെ ഒമ്പതുമുതല്‍ 12.30 വരെയും ഉച്ചക്ക് മൂന്നുമുതല്‍ ആറുവരെയുമാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബിസി വിഭാഗത്തിന് 1000 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 800 രൂപയുമാണ്. ഭിന്നശേഷിക്കാര്‍ ഫീസടക്കേണ്ടതില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ് ഉപയോഗിച്ചാണ് ഫീസടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.aiimsexams.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രോസ്പെക്ടസ് മുഴുവനായി വായിച്ച് ശ്രദ്ധയോടെ മാത്രം ഫോറം പൂരിപ്പിക്കുക. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷയെ സംബന്ധിച്ച വിവരങ്ങളില്‍ അപാകതകളുണ്ടെങ്കില്‍ exams.ac@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്ത് അവ്യക്തത നീക്കേണ്ടതാണ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 15.
വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.aiimsexams.org
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.