Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്...

കാലിക്കറ്റ് എന്‍.ഐ.ടിയില്‍ എം.ബി.എ പ്രവേശം

text_fields
bookmark_border
കാലിക്കറ്റ് എന്‍.ഐ.ടിയില്‍ എം.ബി.എ പ്രവേശം
cancel

കാലിക്കറ്റ് എന്‍.ഐ.ടിയില്‍ എം.ബി.എ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നോ സ്ഥാപനത്തില്‍ നിന്നോ മാത്സ്/ ഇക്കണോമിക്സില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍  അര്‍ഹത. സംവരണവിഭാഗങ്ങള്‍ക്ക്  മാര്‍ക്കില്‍ ഇളവുണ്ട്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കാറ്റ്/ സി-മാറ്റ് പ്രവേശപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും അടിസ്ഥാനയോഗ്യതയാണ്. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഗ്രൂപ് ഡിസ്കഷന്‍, വ്യക്തിഗത ഇന്‍റര്‍വ്യൂ എന്നിവയാണ് തെരഞ്ഞെടുപ്പിന് മാനദണ്ഡമാകുന്ന മറ്റു ഘടകങ്ങള്‍. 
60 പേര്‍ക്കാണ് പ്രവേശം. ജനറല്‍-29, ഒ.ബി.സി-16, എസ്.സി-എട്ട്, എസ്.ടി-അഞ്ച്, എസ്.സി ഭിന്നശേഷിക്കാര്‍-ഒന്ന്, ജനറല്‍ ഭിന്നശേഷിക്കാര്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റുവിഭജനം. 
അപേക്ഷിക്കേണ്ടവിധം: എന്‍.ഐ.ടിയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍. അപേക്ഷയുടെ പ്രിന്‍െറടുത്ത് തപാലില്‍ അയക്കേണ്ടതാണ്. 
അപേക്ഷയോടൊപ്പം നിശ്ചിത പ്രവേശപരീക്ഷയുടെ സ്കോര്‍ കാര്‍ഡ്/അഡ്മിറ്റ് കാര്‍ഡ്, സംവരണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റുകള്‍, ജനന തീയതി തുടങ്ങിയവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 1000 രൂപയും എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് 500 രൂപയുമാണ് ഫീസ്. കാലിക്കറ്റ് എന്‍.ഐ.ടി ഡയറക്ടറുടെ പേരില്‍ ഡി.ഡി ആയാണ് ഫീസടക്കേണ്ടത്. 
വിലാസം: ചെയര്‍പേഴ്സന്‍, പി.ജി അഡ്മിഷന്‍സ്, നാഷനല്‍ ഇന്‍സ്്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്, കാലിക്കറ്റ്-673 601. 
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.nitc.ac.in/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education
Next Story