സാധ്യതകളൊരുക്കി കൃത്രിമ അവയവ നിര്‍മാണ–ചികിത്സാ പഠനം
text_fieldsശരീരത്തിലെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ മാറ്റി കൃത്രിമ അവയവങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനാവശ്യമായ നിര്‍മാണ-ചികിത്സാരീതികളെപ്പറ്റിയുള്ള പഠനമാണ് പ്രോസ്തറ്റിക്സ് ആന്‍ഡ് ഓര്‍തോട്ടിക്സ്. വൈദ്യശാസ്ത്രവും എന്‍ജിനീയറിങ്ങും സമന്വയിപ്പിച്ചുള്ള പാഠ്യപദ്ധതികൂടിയാണിത്. ക്ളിനിക്കല്‍ ടെക്നിക്കല്‍ ആപ്ളിക്കേഷനിലൂടെ കൃത്രിമ അവയവങ്ങളുടെ രൂപകല്‍പന, നിര്‍മാണം, ഉപയോഗം, പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അധിഷ്ഠിതമായ പ്രഫഷനല്‍ പഠനമാണ് പ്രോസ്തറ്റിക്സ് ആന്‍ഡ് ഓര്‍തോട്ടിക്സ് ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകളിലുള്ളത്. കമ്പ്യൂട്ടര്‍ എയിഡഡ് ഡിസൈന്‍/മാനുഫാക്ചറിങ്, ലേസര്‍ ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, പോളിമര്‍ സയന്‍സ് ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പാഠ്യപദ്ധതിയിലുണ്ടാവും. ഫിസിയോതെറപ്പിയും ഒക്കുപ്പേഷനല്‍ തെറപ്പിയും ഇതുപോലെ സമാന്തര വൈദ്യശാസ്ത്ര മേഖലയില്‍പെടുന്ന മറ്റു രണ്ട് പഠനശാഖകളാണ് ഫിസിയോതെറപ്പിയും ഒക്കുപ്പേഷന്‍ തെറപ്പിയും. ഫിസിയോതെറപ്പാറ്റിക് സിസ്റ്റം ഓഫ് മെഡിസിന്‍ എന്നാണ് ഫിസിയോതെറപ്പിയെ വിശേഷിപ്പിച്ചിട്ടുള്ളത്. മസാജിലൂടെ പേശികളുടെയും അസ്ഥികളുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വഗതിയിലാക്കി ആരോഗ്യചികിത്സാ-പരിപാലനരംഗത്ത് വേറിട്ട പ്രഫഷനലായി ഇക്കൂട്ടര്‍ മാറുന്നു. സെറിബ്രല്‍പാള്‍സി ഉള്‍പ്പെടെ കുട്ടികളുടെ ശാരീരിക വൈകല്യ ചികിത്സാരംഗത്തും സ്പോര്‍ട്സ് മെഡിസിന്‍-ട്രീറ്റ്മെന്‍റ് മേഖലയിലുമൊക്കെ ഫിസിയോതെറപ്പിസ്റ്റുകളുടെ സേവനം ആവശ്യമാണ്. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ അല്ളെങ്കില്‍ ക്ളേശങ്ങള്‍ അനുഭവിക്കുന്നവരെ കായിക-തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളിലൂടെ ചികിത്സിച്ച് ഭേദപ്പെടുത്തുന്ന വിഭാഗക്കാരാണ് ഒക്കുപ്പേഷനല്‍ തെറപ്പിസ്റ്റുകള്‍. ഹെല്‍ത്കെയര്‍ മേഖലയില്‍ ഇവരുടെ സേവനവും വിലപ്പെട്ടതാണ്. ഫിസിയോതെറപ്പിയിലും ഒക്കുപ്പേഷനല്‍ തെറപ്പിയിലും ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകള്‍ ലഭ്യമാണ്. ഫെലോഷിപ് കോഴ്സുകളുമുണ്ട്. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതിയും അംഗീകാരവുമുള്ള കോഴ്സുകളാണ് പഠിക്കേണ്ടത്. പഠനാവസരം പ്രോസ്തറ്റിക്സ് ആന്‍ഡ് ഓര്‍ത്തോട്ടിക്സ്, ഫിസിയോതെറപ്പി, ഒക്കുപ്പേഷനല്‍ തെറപ്പി എന്നിവയില്‍ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വമാണ്. ബാച്ചിലേഴ്സ് ഡിഗ്രി കോഴ്സുകളുടെ പഠനകാലാവധി നാലരവര്‍ഷമാണ്. പഠനത്തിന് ദേശീയ നിലവാരമുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. അപേക്ഷ ഇപ്പോള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴില്‍ മുംബൈയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കwല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഇക്കൊല്ലം ആരംഭിക്കുന്ന ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബാച്ചിലര്‍ ഓഫ് പ്രോസ്തറ്റിക്സ് ആന്‍ഡ് ഓര്‍ത്തോട്ടിക്സ്: നാലര വര്‍ഷം. യോഗ്യത: പ്ളസ് ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷയില്‍ ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. 1999 ഡിസംബര്‍ 31ന് മുമ്പ് ജനിച്ചവരാകണം. മാസ്റ്റര്‍ ഓഫ് പ്രോസ്തറ്റിക്സ് ആന്‍ഡ് ഓര്‍ത്തോട്ടിക്സ്: രണ്ടുവര്‍ഷം. യോഗ്യത: ഇതേ വിഷയത്തില്‍ അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രി. 31.7.2016നകം ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കണം. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. മാസ്റ്റര്‍ ഓഫ് ഫിസിയോതെറപ്പി: രണ്ടുവര്‍ഷം. യോഗ്യത: ഫിസിയോതെറപ്പിയില്‍ അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രി. 2016 ആഗസ്റ്റ് 31ന് മുമ്പ് ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കണം. മഹാരാഷ്ട്ര ഒക്കുപ്പേഷനല്‍-ഫിസിയോതെറപ്പി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടാകണം. ഫെലോഷിപ് കോഴ്സ് ഇന്‍ റീഹാബിലിറ്റേഷന്‍ ഫിസിയോതെറപ്പി: ഒരുവര്‍ഷം. യോഗ്യത: തൊട്ടുമുകളില്‍ പറഞ്ഞപ്രകാരം. മാസ്റ്റര്‍ ഒക്കുപ്പേഷനല്‍ തെറപ്പി: മൂന്നുവര്‍ഷം. യോഗ്യത: ഇതേ ഡിസിപ്ളിനില്‍ അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രി. 2016 ആഗസ്റ്റ് 31നകം ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കണം. മഹാരാഷ്ട്ര ഒക്കുപ്പേഷനല്‍-ഫിസിയോതെറപ്പി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടാകണം. ഫെലോഷിപ് കോഴ്സ് ഇന്‍ റീഹാബിലിറ്റേഷന്‍ ഒക്കുപ്പേഷനല്‍ തെറപ്പി: ഒരുവര്‍ഷം. യോഗ്യത: തൊട്ടുമുകളില്‍ പറഞ്ഞപ്രകാരം. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.aiipmr.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓരോ കോഴ്സിനും എന്‍ട്രന്‍സ് പരീക്ഷാഫീസായി 650 രൂപ വീതം അടക്കണം. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 550 രൂപ മതി. ഡയറക്ടര്‍, AIIPMRന് മുംബൈയില്‍ മാറ്റാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നുമെടുത്ത ഡിമാന്‍റ് ഡ്രാഫ്റ്റായി ഫീസ് നല്‍കണം. പ്രോസ്പെക്ടസിലെ യോഗ്യതാമാനദണ്ഡങ്ങള്‍ മനസ്സിലാക്കി നിര്‍ദേശങ്ങള്‍ പാലിച്ചുവേണം അപേക്ഷകള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടത്. മുംബൈയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ 2016 ജൂലൈ 24ന് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ www.aiipmr.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.