എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മികവളക്കാന്‍ സ്റ്റാന്‍ഫോര്‍ഡ്
text_fieldsന്യൂഡല്‍ഹി: ഇന്ത്യയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങുംമുമ്പേ അവരുടെ കഴിവും പ്രാപ്തിയും വിലയിരുത്തുന്നതിനായി ഗവണ്‍മെന്‍റ് പുതിയ പദ്ധതിയൊരുക്കുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം യു.എസിലെ സ്്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ‘ഗുണമേന്മ’ പരിശോധിക്കുന്നത്.
വിദ്യാര്‍ഥികളുടെ പഠനമികവും പ്രവര്‍ത്തനമികവും പരീക്ഷയിലൂടെയാണ് നിര്‍ണയിക്കപ്പെടുക. ഈവര്‍ഷം അവസാനത്തോടെയായിരിക്കും പരീക്ഷ നടത്തുക.
3000ലേറെ രജിസ്റ്റര്‍ ചെയ്യപ്പെട്ട സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയില്‍നിന്നായി ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത് എട്ടു ലക്ഷത്തോളം എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. എന്നാല്‍, തങ്ങളുടെ പാഠ്യവിഷയങ്ങളിലെ അറിവിനപ്പുറം പലര്‍ക്കും തൊഴില്‍മേഖലകളില്‍ ആവശ്യമായ സാങ്കേതികശേഷിയോ പ്രാപ്തിയോ ഇല്ല. ഇത്തരത്തില്‍ 20 മുതല്‍ 30 ശതമാനംവരെ വിദ്യാര്‍ഥികളും തൊഴില്‍ രംഗങ്ങളില്‍നിന്ന് പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ പ്രാപ്തിയളക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
എല്ലാ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലും പരീക്ഷ നടത്തുന്നുണ്ട്. ഒന്നും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് പരീക്ഷ. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ) സഹകരിക്കും. പരീക്ഷയുടെ ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ എ.ഐ.സി.ടി.ഇ പഠനനിലവാരത്തിലും അക്കാദമികരംഗങ്ങളിലും ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.