കേരള സര്‍വകലാശാലയില്‍ ഇക്കൊല്ലം എം.എ പ്രൈവറ്റ് രജിസ്ട്രേഷന്‍ ഇല്ല
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നിഷേധിച്ചതോടെ കേരള സര്‍വകലാശാലയുടെ എം.എ പ്രൈവറ്റ് രജിസ്ട്രേഷന്‍ ഇക്കൊല്ലം നടക്കില്ളെന്നുറപ്പായി. രജിസ്ട്രേഷന്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായിരിക്കെയാണ് കമീഷന്‍ അനുമതി നിഷേധിച്ചത്. ഇതോടെ, ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനമാണ് മുടങ്ങുന്നത്. രജിസ്ട്രേഷന്‍ സമയപരിധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഇനി മറ്റ് സര്‍വകലാശാലകളില്‍ ചേരാനുമാകില്ല.
വെള്ളിയാഴ്ച അക്കാദമിക് കൗണ്‍സില്‍ ചേര്‍ന്ന് അംഗീകാരം നല്‍കാനായിരുന്നു തീരുമാനം. അതിനിടെ, ഇക്കാര്യത്തില്‍ വി.സി കമീഷനോട് അനുമതി ആരാഞ്ഞപ്പോള്‍ രണ്ടുമാസം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിന് ശേഷമേ അനുമതി നല്‍കാനാകൂവെന്നായിരുന്നു മറുപടി. അപ്പോഴേക്കും പരീക്ഷക്കാലമാകും.
സിന്‍ഡിക്കേറ്റും വി.സിയും തമ്മിലുള്ള തര്‍ക്കമാണ് കാര്യങ്ങള്‍ ഈ നിലയിലത്തെിച്ചതെന്ന് പറയപ്പെടുന്നു. വിദൂരപഠനത്തിന് യു.ജി.സി അനുമതി നിഷേധിച്ചതോടെ 12 വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ പ്രൈവറ്റ് രജിസ്ട്രേഷന്‍ തിരികെ കൊണ്ടുവരാനാണ് നീക്കംനടന്നത്. 2002 മുതല്‍ സെമസ്റ്റര്‍ സമ്പ്രദായം നിലവില്‍വന്നതോടെയാണ് കേരള സര്‍വകലാശാല പ്രൈവറ്റ് റജിസ്ട്രേഷന്‍ നിര്‍ത്തലാക്കിയത്. അന്നുമുതല്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന വിദൂരപഠനമായിരുന്നു പുറത്തുള്ളവര്‍ക്കാശ്വാസം. സര്‍വകലാശാലയുടെ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ സെന്‍റര്‍ കൊടുത്തു, മറ്റ് കോഴ്സുകള്‍ ഉള്‍പ്പെടുത്തി എന്ന പരാതിയത്തെുടര്‍ന്നാണ് യു.ജി.സി അനുമതി നിഷേധിച്ചത്.
ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഗൈഡിനെ നിയമിക്കുന്നതിനെച്ചൊല്ലിയും എം.ബി.എ, ബി.ബി.എ പഠനം പ്രൈവറ്റായി ആരംഭിക്കുന്നതിനെച്ചൊല്ലിയുമൊക്കെയാണ് വി.സിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള ഉടക്ക്. അനുമതി ചോദിക്കാതെതന്നെ നടക്കാമായിരുന്ന കാര്യം വി.സി തെരഞ്ഞെടുപ്പ് കമീഷന്‍െറ മുന്നിലേക്ക് വലിച്ചിഴച്ച് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.