Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാഷനല്‍...

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ പി.എച്ച്ഡി

text_fields
bookmark_border
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ പി.എച്ച്ഡി
cancel

ന്യൂഡല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ (നിഫ്റ്റ്) പിഎച്ച്.ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസൈന്‍, മാനേജ്മെന്‍റ്, ടെക്നോളജി എന്നീ മേഖലകളിലാണ് പിഎച്ച്്.ഡി. 
യോഗ്യത: ഡിസൈന്‍, മാനേജ്മെന്‍റ്, ടെക്നോളജി എന്നീ വിഷയങ്ങളില്‍ പി.ജി/ തത്തുല്യം, പ്രസ്തുത വിഷയങ്ങളില്‍ പി.ജി ഇല്ളെങ്കില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം/ അധ്യാപനപരിചയം, പി.ജിക്ക് കുറഞ്ഞത് പത്തില്‍ ആറ് ക്യുമുലേറ്റിവ് ഗ്രേഡ് പോയന്‍റ് ആവറേജ് (സി.ജി.പി.എ) നേടിയിരിക്കണം, ഗവേഷണമേഖല പ്രവേശം നേടുന്ന മേഖലകളുമായി ബന്ധപ്പെട്ടതായിരിക്കണം. 
തെരഞ്ഞെടുപ്പ്: സമര്‍പ്പിക്കുന്ന ഗവേഷണ പ്രപോസലിന്‍െറയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തില്‍. 
അപേക്ഷാഫീസ്: അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അയക്കുന്നവര്‍ 2300 രൂപയുടെ ഡി.ഡി അയക്കണം. എസ്.സി-എസ്.ടിക്കാര്‍ക്ക് 1300 രൂപയാണ് ഫീസ്. ഓഫിസില്‍നിന്ന് അപേക്ഷാഫോറം വാങ്ങുന്നവര്‍ 2000 രൂപയുടെ ഡി.ഡി അയക്കണം. എസ്.സി-എസ്.ടിക്കാര്‍ക്ക് ഇത് 1000 രൂപയാണ്. 
അപേക്ഷിക്കേണ്ട വിധം: 3000 വാക്കുകളില്‍ കവിയാത്ത ഒരു റിസര്‍ച് പ്രപോസല്‍ തയാറാക്കി അതോടൊപ്പമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിഫ്റ്റ് വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യുകയോ അഡ്മിഷന്‍സ് ഓഫിസില്‍നിന്ന് 300 രൂപ അടച്ച് നേരിട്ടുവാങ്ങുകയോ ചെയ്യാം. 
അപേക്ഷിക്കേണ്ട വിലാസം: ഡയറക്ടര്‍(അഡ്മിഷന്‍സ്), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, നിഫ്റ്റ് കാമ്പസ്, ഹോസ് കാസ്, ന്യൂഡല്‍ഹി, 110016, ഫോണ്‍: 011-26542209. അവസാന തീയതി: ഏപ്രില്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.nift.ac.in
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education
Next Story