യു.ജി.സി കനിയുന്നില്ല; കാലിക്കറ്റ് വിദൂരപഠനം പ്രതിസന്ധിയില്‍
text_fieldsതേഞ്ഞിപ്പലം: യു.ജി.സിയുടെ നിഷേധ നിലപാട് കാരണം കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠനം കടുത്ത പ്രതിസന്ധിയില്‍. പുതിയ അധ്യയനവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ, അംഗീകാരം പുന$സ്ഥാപിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയിട്ടും നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫയല്‍ തിരിച്ചയക്കുകയാണ് യു.ജി.സി. ജൂണിനുമുമ്പേ അംഗീകാരം പുന$സ്ഥാപിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ ഈ വര്‍ഷവും വിദൂരപഠന രജിസ്ട്രേഷന്‍ മുടങ്ങുമോയെന്നാണ് ആശങ്ക.അധികാരപരിധിക്ക് പുറത്ത് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുറന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് കാലിക്കറ്റ് വിദൂരപഠന വിഭാഗത്തിന്‍െറ അംഗീകാരം യു.ജി.സി പിന്‍വലിച്ചത്. 2015-16 അധ്യയനവര്‍ഷത്തെ പ്രവേശവും യു.ജി.സി തടഞ്ഞു.
വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് യു.ജി.സി നിര്‍ദേശിച്ച കാര്യങ്ങളെല്ലാം കാലിക്കറ്റില്‍ നടപ്പാക്കി. അധികാരപരിധിക്ക് പുറത്തുള്ളതിനുപുറമെ അകത്തെ കൗണ്‍സലിങ് സെന്‍ററുകളും സര്‍വകലാശാല അടച്ചുപൂട്ടി. റെഗുലര്‍ മാതൃകയിലില്ലാത്ത കോഴ്സുകള്‍ വിദൂരപഠനത്തിനു കീഴില്‍ നടത്തുന്നതും നിര്‍ത്തി. ഇതെല്ലാം ഉള്‍പ്പെടുന്ന ഫയലുകള്‍ വി.സിയുടെ നേതൃത്വത്തില്‍ രണ്ടുതവണ യു.ജി.സി ആസ്ഥാനത്തത്തെി ചെയര്‍മാന് കൈമാറി. ഉടന്‍ അംഗീകാരം പുന$സ്ഥാപിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഒന്നുമുണ്ടായില്ല.
മാസങ്ങള്‍ക്കുമുമ്പ് നല്‍കിയ ഫയലിലെ അക്ഷരത്തെറ്റ് പോലുള്ള കാര്യങ്ങളില്‍ വ്യക്തത തേടി കത്തയക്കുകയാണ് യു.ജി.സി അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞദിവസവും ഇത്തരമൊരു കത്ത് സര്‍വകലാശാലക്ക് ലഭിച്ചതോടെയാണ് അംഗീകാരം സംബന്ധിച്ച ആശങ്ക വര്‍ധിച്ചത്.
യു.ജി.സിയുടെ മെല്ളെപ്പോക്ക് നയത്തിനെതിരെ കോടതിയെ സമീപിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെങ്കിലും എങ്ങുമത്തെിയില്ല. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ പേര്‍ സമാന്തരപഠനത്തിന് രജിസ്റ്റര്‍ ചെയ്യുന്ന സര്‍വകലാശാലയാണ് കാലിക്കറ്റ്. ഡിഗ്രി, പി.ജി കോഴ്സുകളിലായി കഴിഞ്ഞവര്‍ഷം 58,000ത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫിലേത് ഉള്‍പ്പെടെ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ പൂട്ടിയതും വിദൂരപഠന രജിസ്ട്രേഷന്‍ നിര്‍ത്തിയതും കോടികളുടെ വരുമാനനഷ്ടവുമുണ്ടാക്കി. കേരള സര്‍വകലാശാലയുടെയും വിദൂരപഠന വിഭാഗത്തിന്‍െറ അംഗീകാരം യു.ജി.സി പിന്‍വലിച്ചിട്ടുണ്ട്. വിദൂരപഠനത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തവരെ താല്‍ക്കാലികമായി പ്രൈവറ്റ് രജിസ്ട്രേഷനിലേക്ക് മാറ്റിയിരിക്കുകയാണ് ഇരു സര്‍വകലാശാലകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.