കാലിക്കറ്റ് ഡിഗ്രി: ഏകജാലക രജിസ്ട്രേഷന്‍ തുടങ്ങി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ പ്രവേശത്തിനുള്ള ഏകജാലക രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ആയി മേയ് 31വരെ അപേക്ഷിക്കാം.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 272കോളജുകളിലെ 45,000ത്തോളം മെറിറ്റ് സീറ്റുകളിലേക്കാണ് ഏകജാലകം വഴി പ്രവേശം. മാനേജ്മെന്‍റ് സീറ്റിലേക്ക് കോളജുകളില്‍ പ്രത്യേകം അപേക്ഷിക്കണം. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്കുള്ള പട്ടിക സര്‍വകലാശാല തയാറാക്കും. ജൂണ്‍ എട്ടിന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ജൂലൈ 11ന് ക്ളാസ് തുടങ്ങും. ഇതിനു മുമ്പ് മൂന്നും ശേഷം രണ്ടെണ്ണവും ഉള്‍പ്പെടെ അഞ്ച് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷകര്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രവേശിച്ച് ഇന്‍സ്റ്റന്‍റ് വെബ് പേമെന്‍റ് സിസ്റ്റം ലിങ്ക് വഴി 250 രൂപ ഫീസ് (പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപ) അടക്കുകയാണ് ആദ്യ ഘട്ടം. വ്യക്തിഗത വിവരങ്ങളും മൊബൈല്‍ നമ്പറും നല്‍കണം. ഇപേമെന്‍റ്, ഇ ചെലാന്‍, അക്ഷയ-ഫ്രന്‍ഡ്്സ്-ജനസേവന കേന്ദ്രങ്ങള്‍ ഇവയില്‍ ഏതെങ്കിലും വഴിയാണ് ഫീസടക്കേണ്ടത്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കോളജുകളില്‍ ഒരുക്കിയ നോഡല്‍ ഓഫിസര്‍മാര്‍ വഴി ലഭിക്കും. കോളജുകളിലെ നോഡല്‍ ഓഫിസര്‍മാരുടെ പേരും ഫോണ്‍ നമ്പറും വെബ്സൈറ്റിലുണ്ട്.
ഫീസടച്ചശേഷം അപേക്ഷകന്‍െറ മൊബൈല്‍ നമ്പറിലേക്ക് കാപ് ഐ.ഡിയും (സെന്‍ട്രലൈസ്ഡ് അലോട്ട്മെന്‍റ് പ്രോസസ്) പാസ്വേഡും ലഭിക്കും. ഇതുപയോഗിച്ച് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. അപേക്ഷയുടെ പ്രിന്‍റൗട്ട് സൂക്ഷിക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ www.cuonline.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.