Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഗ്രാമവികസനം പഠിക്കാം

ഗ്രാമവികസനം പഠിക്കാം

text_fields
bookmark_border
ഗ്രാമവികസനം പഠിക്കാം
cancel
ഇന്ത്യയിലെ 70 ശതമാനവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്നതിനാല്‍ ഗ്രാമങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനം അത്യാവശ്യമാണ്. റൂറല്‍ ഡെവലപ്മെന്‍റ് മാനേജ്മെന്‍റ് പഠിച്ച് വികസനത്തിന്‍െറ ചാലകശക്തിയാവാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ളോമക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.ജി.ഒ/ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക വികസന വിഭാഗം/ ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് ജോലി സാധ്യത. ഇതിന് പുറമെ ഫ്രീലാന്‍സായും ട്രെയിനര്‍/ ഗവേഷകരായും ഗ്രാമങ്ങളിലത്തൊം. 
നാഷനല്‍ ഇന്‍സ്്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് പഞ്ചായത്തീരാജ് നടത്തുന്ന ഡിപ്ളോമ  ഇന്‍ റൂറല്‍ ഡെവലപ്മെന്‍റ് മാനേജ്മെന്‍റ് കോഴ്സിന് അപേക്ഷിക്കാന്‍ യു.ജി.സി അംഗീകരിച്ച ബിരുദമാണ് യോഗ്യത. അവസാന വര്‍ഷം പഠിക്കുന്ന 2017 ജനുവരി ഒന്നിനുള്ളില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. 
നവംബര്‍ ആറിന് നടക്കുന്ന ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് ടെസ്്റ്റ് വഴിയായിരിക്കും പ്രവേശം. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷ കേന്ദ്രം. ഷോര്‍ട്ട് ലിസ്്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവയുമുണ്ടായിരിക്കും. 
ജനറല്‍/ ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 1.60 ലക്ഷവും എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് 1.25 ലക്ഷം രൂപയുമാണ് ഫീസ്. പഠനത്തില്‍ മികവ് തെളിയിക്കുന്ന 10 വിദ്യാര്‍ഥികള്‍ക്ക് എന്‍.ഐ.ആര്‍.ഡി.പി.ആര്‍ സ്കോളര്‍ഷിപ് അനുവദിക്കും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭ്യമാക്കാന്‍ സ്ഥാപനം ശ്രമിക്കും. അപേക്ഷിക്കേണ്ട വിധം: www.nird.org.in/pgdrdm.aspx  എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഫീസ് 200 രൂപ (എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ 100 രൂപ) എന്‍.ഐ.ആര്‍.ഡി-പി.ജി.ഡി.ആര്‍.ഡി.എം എന്ന വിലാസത്തില്‍ ഹൈദരാബാദില്‍ മാറാവുന്ന തരത്തില്‍ ഡിമാന്‍റ് ഡ്രാഫ്റ്റ് എടുക്കണം. 
പൂരിപ്പിച്ച അപേക്ഷയും ഡിമാന്‍റ് ഡ്രാഫ്റ്റും Coordinator (Admissions), Centre for Post Graduate Studies and Distance Education, National Institute of Rural Development and Panchayati Raj, Rajendranagar-Hyderabad 500030 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഈ മാസം 26. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കണം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education
Next Story