വൈദ്യുതി പ്രസരണ-വിതരണ സമ്പ്രദായത്തില്‍ പി.ജി ഡിപ്ളോമ
text_fieldsനാഷനല്‍ പവര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ബംഗളൂരുവിലുള്ള പവര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2016 നവംബര്‍ ഏഴിന് ആരംഭിക്കുന്ന ഏകവര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സ് ഇന്‍ സബ്-ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റംസ് പ്രവേശത്തിന് ഒക്ടോബര്‍ 26 വരെ അപേക്ഷകള്‍ സ്വീകരിക്കും. വൈദ്യുതി മേഖലക്കാവശ്യമായ സാങ്കേതിക വൈദഗ്ധ്യമുള്ള മാനവശേഷി വികസിപ്പിച്ചെടുക്കുകയാണ് കോഴ്സിന്‍െറ മുഖ്യ ലക്ഷ്യം.
പവര്‍ സെക്ടറില്‍ മികച്ച കരിയര്‍ കണ്ടത്തൊന്‍ ആഗ്രഹിക്കുന്ന ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/പവര്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഏറെ അനുയോജ്യമാണ് ഈ പാഠ്യപദ്ധതി. വൈദ്യുതി പ്രസരണ-വിതരണ സമ്പ്രദായത്തില്‍ വിദഗ്ധ പഠന-പരിശീലനമാണ് ഈ കോഴ്സിലൂടെ ലഭ്യമാകുന്നത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പവര്‍ കമ്പനികളിലും ഇലക്ട്രിക്കല്‍ സര്‍വിസസ് ഡിവിഷനുകളിലും മറ്റും എന്‍ജിനീയറാകാം.
ആകെ 52 ആഴ്ചത്തെ ഈ റെഗുലര്‍ കോഴ്സില്‍ 60 പേര്‍ക്ക് പ്രവേശം ലഭിക്കും. അഡ്മിഷന് പ്രായപരിധിയില്ല. ബി.ഇ/ബി.ടെക്-ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/പവര്‍ എന്‍ജിനീയറിങ് ബിരുദ പരീക്ഷക്ക് ലഭിച്ച ഉയര്‍ന്ന മാര്‍ക്ക്/ഗ്രേഡ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്നവരെയും പരിഗണിക്കും.
കോഴ്സ് ഫീസ് രണ്ടു ലക്ഷത്തിമുപ്പതിനായിരം രൂപയും 15 ശതമാനം സര്‍വിസ് ടാക്സുമാണ്. സ്പോണ്‍സേഡ് വിഭാഗത്തില്‍പെടുന്നവര്‍ മൂന്നു ലക്ഷത്തി അറുപതിനായിരം രൂപയും 15 ശതമാനം സര്‍വിസ് ടാക്സും നല്‍കണം. 25 ശതമാനം സീറ്റുകള്‍ സ്പോണ്‍സേഡ് കാറ്റഗറിക്കായി നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി/വര്‍ഗം, ഒ.ബി.സി, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ചട്ടപ്രകാരമുള്ള സംവരണാനുകൂല്യം ലഭിക്കും.
അപേക്ഷാഫോറത്തിന്‍െറ മാതൃകയും അപേക്ഷിക്കേണ്ട രീതിയും മറ്റു വിശദവിവരങ്ങളും www.psti.kar.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം psti Bangaloreന് ബംഗളരൂവില്‍ മാറ്റാവുന്ന 500 രൂപയുടെ ക്രോസ്ചെയ്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ആവശ്യമായ മറ്റു രേഖകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം. പൂര്‍ണമായ അപേക്ഷ 2016 ഒക്ടോബര്‍ 26നകം കിട്ടത്തക്കവണ്ണം The Principal Director, Power Systems Training Institute, National Power Training Institute, P.O Box No. 8201, Bangalore 560070 എന്ന വിലാസത്തില്‍ അയക്കണം.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഈ സ്ഥാപനത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ളേസ്മെന്‍റ് സഹായവും നല്‍കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.