Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2016 1:47 AM IST Updated On
date_range 16 Sept 2016 1:47 AM ISTമെഡിക്കല്‍ ഡെന്‍റല്‍ അലോട്ട്മെന്‍റ് 18ന്
text_fieldsbookmark_border
തിരുവനന്തപുരം: സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡെന്‍റല്‍ കോളജുകളില്‍ ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകളിലേക്കും പുതുതായി ഉള്‍പ്പെടുത്തുന്ന മെഡിക്കല്‍ /ഡെന്‍റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അലോട്മെന്‍റ് സെപ്റ്റംബര്‍ 18ന് പ്രസിദ്ധീകരിക്കും. 2016ലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് പ്രവേശത്തിന് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അലോട്മെന്‍റില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കില്‍ www.cee.kerala.gov.in വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയ ‘confirm’ ബട്ടണ്‍ ക്ളിക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനത്തെുടര്‍ന്ന് ഓപ്ഷന്‍ പുന$ക്രമീകരിക്കണം. റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തുന്ന കോളജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം എന്നിവ 16 മുതല്‍ 18ന് ഉച്ചക്ക് ഒന്നുവരെ www.cee.kerala.gov.in വെബ്സൈറ്റില്‍ ഉണ്ടായിരിക്കും.
വെബ്സൈറ്റിലൂടെ നിശ്ചിത സമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റ് നികത്താനുള്ള അലോട്മെന്‍റിന് പരിഗണിക്കില്ല. ഇവരുടെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ ഭാവിയിലുള്ള ഓണ്‍ലൈന്‍ അലോട്മെന്‍റുകളിലും പരിഗണിക്കില്ല. എന്നാല്‍, ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരുടെ നിലവിലെ അലോട്മെന്‍റ് നിലനില്‍ക്കുന്നതായിരിക്കും. നേരിട്ടോ/തപാല്‍/ഫാക്സ്/ഇ-മെയില്‍ മുഖാന്തരമോ ഉള്ള ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍/ഹയര്‍ ഓപ്ഷന്‍ പുന$ക്രമീകരണം/റദ്ദാക്കല്‍ എന്നിവക്കുള്ള അപേക്ഷ പരിഗണിക്കില്ല.
അലോട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്മെന്‍റ് മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ്/ബാക്കി തുക 19, 20 തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ (എസ്.ബി.ടി) തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈന്‍ പെയ്മെന്‍റ് മുഖേനയോ ഒടുക്കേണ്ടതാണ്. എസ്.ബി.ടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഫീസ്/ബാക്കി തുക അടച്ചശേഷം വിദ്യാര്‍ഥികള്‍ അലോട്മെന്‍റ് ലഭിച്ച കോഴ്സ്/കോളജില്‍ 20ന് വൈകീട്ട് അഞ്ചിനുമുമ്പ് പ്രവേശം നേടേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഫീസ് / അധിക തുക ഒടുക്കാത്ത വിദ്യാര്‍ഥികളുടെയും അലോട്മെന്‍റും എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും.
അലോട്മെന്‍റ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളും 1000 രൂപ അടച്ച് അലോട്മെന്‍റ് അംഗീകരിക്കുന്നെന്ന് ഉറപ്പാക്കണം.
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റ് നികത്താന്‍ നടത്തുന്ന ഈ അലോട്മെന്‍റില്‍ മറ്റ് മെഡിക്കല്‍ /അനുബന്ധ കോഴ്സുകളിലേക്ക് അലോട്മെന്‍റ് ഉണ്ടായിരിക്കില്ല. മറ്റ് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്ക് തുടര്‍ന്നുള്ള അലോട്മെന്‍റ് സംബന്ധിച്ച് പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കും.
സര്‍ക്കാറും സ്വാശ്രയ മാനേജ്മെന്‍റുകളും തമ്മിലെ കരാറിന്‍െറ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് ഘടന കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്ത പക്ഷം ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് എല്ലാ വിദ്യാര്‍ഥികളും അടക്കാന്‍ ബാധ്യസ്ഥരാണ്.
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/ഡെന്‍റല്‍ കോഴ്സുകളിലേക്ക് അലോട്മെന്‍റ് ലഭിക്കുന്നപക്ഷം പ്രോസ്പെക്ടസ്, ക്ളോസ് അല്ളെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് നല്‍കിയശേഷമേ പുതിയ അലോട്മെന്‍റ് സ്വീകരിക്കാന്‍ കഴിയൂ.
കേരള കാത്തലിക് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനുകീഴില്‍ വരുന്ന എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/ഡെന്‍റല്‍ കോഴ്സുകളിലേക്ക് അലോട്മെന്‍റ് ലഭിക്കുന്ന പക്ഷം അലോട്മെന്‍റ് സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.
മറ്റ് സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്ക് അലോട്മെന്‍റ് ലഭിക്കുന്നപക്ഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും നേടാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കേണ്ടതില്ല. എന്നാല്‍, ഇവര്‍ അടച്ച ഫീസ് തിരികെ ലഭിക്കാന്‍ അര്‍ഹതയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story