യൂനിവേഴ്സിറ്റി അധ്യാപകർക്ക് 2021 മുതൽ പി.എച്ച്.ഡി നിർബന്ധം
text_fieldsന്യൂഡൽഹി: 2021 മുതൽ യൂനിവേഴ്സിറ്റി അധ്യാപകർക്ക് പി.എച്ച്.ഡി നിർബന്ധമാക്കുന്നു. അസിസ്റ്റൻറ് പ്രൊഫസർ മുതലുള്ള തസ്തികകൾക്കാണ് പി.എച്ച്.ഡി നിർബന്ധമാക്കുന്നത്. ഇതുസംബന്ധിച്ച കരട് രേഖ മാനവവിഭവ ശേഷി മന്ത്രാലയത്തിെൻറ പരിഗണനയിലാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അധ്യാപകരായി ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പായി ഒരു മാസത്തെ പരിശീലന പരിപാടിയിലും ഉദ്യോഗാർഥികൾ പെങ്കടുക്കണം. മുമ്പ് ബിരുദാനന്തര ബിരുദവും നെറ്റുമായിരുന്നു യൂനിവേഴ്സിറ്റി അധ്യാപകരാവാൻ വേണ്ട അടിസ്ഥാന യോഗ്യത. പുതിയ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിെൻറ നിലവാരം ഉയർത്തുമെന്നാണ് പ്രതീക്ഷ.
അധ്യാപകരെ വിലയിരുത്തുന്നതിനായി കൂടുതൽ ലളിതമായ സംവിധാനവും യു.ജി.സി അവതരിപ്പിക്കുമെന്നാണ് സൂചന. അക്കാദമിക് റിസേർച്ചിന് യൂനിവേഴ്സിറ്റികൾക്ക് പ്രത്യേക സ്കോർ നൽകുന്നതിനുള്ള നടപടികളുമുണ്ടാകും. അധ്യാപകരുടെ ഗവേഷണത്തിലെ കഴിവ് കൂടി പരിഗണിച്ചാവും ഉദ്യോഗക്കയറ്റം ഉൾപ്പടെയുള്ളവയിൽ തീരുമാനമെടുക്കുക. ഉദ്യോഗക്കയറ്റത്തിനും പി.എച്ച്.ഡി നിർബന്ധമാക്കുമെന്നാണ് സൂചന. ലോകത്തിലെ മികച്ച 500 യൂനിവേഴ്സിറ്റികളിലേതെങ്കിലുമൊന്നിൽ നിന്ന് പി.എച്ച്.ഡി നേടുന്നവർക്ക് നെറ്റ് യോഗ്യതയിൽ ഇളവ് അനുവദിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.