സി.ബി.എസ്.ഇ സ്കൂളുകളിൽ 22 ഭാഷകളിൽ അധ്യയനം നടത്താം
text_fieldsഭുവനേശ്വർ: രാജ്യത്തെ സി.ബി.എസ്.ഇ സ്കൂളുകളിൽ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ 22 പ്രാദേശിക ഭാഷകളും പഠന മാധ്യമമാക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പഠനമാധ്യമമായി ഇംഗ്ലീഷും ഹിന്ദിയും മാത്രമുണ്ടായിരുന്നിടത്താണിത്. ഇതു സംബന്ധിച്ച് സി.ബി.എസ്.ഇ വെള്ളിയാഴ്ച തന്നെ സർക്കുലർ അയച്ചതായും മന്ത്രി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ്, ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ അധ്യയനത്തിന് പുതിയ ഭാഷകൾ കൊണ്ടുവരുന്നത്. സ്കൂളുകൾ ഇതിനുവേണ്ട സംവിധാനമൊരുക്കുമെന്ന് പറഞ്ഞ മന്ത്രി, പരിഷ്കാരത്തിന് ആവശ്യമായ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കാൻ എൻ.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.