കേരളത്തിലെ തപാൽ ഓഫിസുകളിൽ 2462 ഒഴിവുകൾ
text_fieldsകേരളത്തിലെ തപാൽ ഓഫിസുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബി.പി.എം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എ.ബി.പി.എം), ഡാക് സേവക് തസ്തികകളിൽ 2462 ഒഴിവുകളുണ്ട്. ശമ്പളം: ബി.പി.എമ്മിന് 12000-29380 രൂപ, എ.ബി.പി.എം/ഡാക് സേവകിന് 10,000-24470 രൂപ.
ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശൂർ, തിരുവനന്തപുരം നോർത്ത് ആൻഡ് സൗത്ത്, വടകര, ആർ.എം.എസ് (കോഴിക്കോട്/എറണാകുളം/ തിരുവനന്തപുരം) തപാൽ ഡിവിഷനുകളുടെ കീഴിലുള്ള പോസ്റ്റ് ഓഫിസുകളിലാണ് നിയമനം. പത്താംക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. മലയാള ഭാഷയിലും കമ്പ്യൂട്ടറിലും പരിജ്ഞാനം വേണം. സൈക്കിൾ സവാരി അറിയണം. പ്രായം 18-40 വയസ്സ്. വിജ്ഞാപനം www.india.post.gov.inൽ.അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ് വിമൻ വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. www.india.postgdsonline.gov.inൽ ഇതിനുള്ള സൗകര്യമുണ്ട്. പത്താം ക്ലാസ് പരീക്ഷയുടെ ഉയർന്ന മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.