ബാർക്കിൽ 266 സ്റ്റൈപൻഡറി ട്രെയിനി
text_fieldsഭാഭാ അറ്റോമിക് റിസർച് സെന്റർ (ബാർക്ക്) സ്റ്റൈപൻഡറി ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു. 266 ഒഴിവുകളുണ്ട്. താരാപുർ, കൽപാക്കം, മുംബൈ ന്യൂക്ലിയർ പ്ലാന്റുകളിലാണ് അവസരം. വിവിധ കാറ്റഗറികളിലായി ഇനി പറയുന്ന ഡിസിപ്ലിനുകളിലേക്കാണ് നിയമനം. പരിശീലനം രണ്ടു വർഷം. സ്റ്റൈപൻഡ് പ്രതിമാസം 10,500 രൂപ മുതൽ 18,000 രൂപ വരെ. പരിശീലനം പൂർത്തിയാക്കുന്നവരെ സയന്റിഫിക് അസിസ്റ്റന്റ് ടെക്നീഷ്യൻ തസ്തികകളിൽ സ്ഥിരമായി നിയമിക്കും.
* സ്റ്റൈപൻഡറി ട്രെയിനി-കാറ്റഗറി 1, ഒഴിവുകൾ 71 (കെമിക്കൽ-8, കെമിസ്ട്രി-2, സിവിൽ -5, ഇലക്ട്രിക്കൽ-13, ഇലക്ട്രോണിക്സ്-4, ഇൻസ്ട്രുമെന്റേഷൻ-7, മെക്കാനിക്കൽ-32). യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. കെമിസ്ട്രി ഡിസിപ്ലിന് ബി.എസ്.സി 60 ശതമാനം മാർക്കിൽ കുറയാതെ പാസായവർക്ക് അപേക്ഷിക്കാം. കെമിസ്ട്രി മുഖ്യവിഷയമായും ഫിസിക്സ്, മാത്തമാറ്റിക്സ് സബ്സിഡിയറിയായും പഠിച്ചിരിക്കണം. പ്രായപരിധി 18-24.
* സ്റ്റൈപൻഡറി ട്രെയിനി-കാറ്റഗറി 2, ഒഴിവുകൾ 189 (ട്രേഡുകൾ-എ.സി. മെക്കാനിക്-15, ഇലക്ട്രീഷ്യൻ-25, ഇലക്ട്രോണിക് മെക്കാനിക്-18, ഫിറ്റർ-66, ഇൻസ്ട്രുമെന്റ് മെക്കാനിക്-13, മെഷിനിസ്റ്റ്-11, ടർണർ-4, വെൽഡർ-3, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ-2, ലബോറട്ടറി അസിസ്റ്റന്റ്-4, പ്ലാന്റ് ഓപറേറ്റർ-28). യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം (60 ശതമാനം മാർക്കിൽ കുറയരുത്) ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
ലബോറട്ടറി അസിസ്റ്റന്റ്, പ്ലാന്റ് ഓപറേറ്റർ ട്രെയിനി ഒഴിവുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ 60 ശതമാനം മാർക്കിൽ കുറയാതെ പാസായവർക്കും അർഹതയുണ്ട്. പ്രായപരിധി 18-22. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
* സയന്റിഫിക് അസിസ്റ്റന്റ്-ബി (സേഫ്റ്റി), ഒഴിവ്-1, ടെക്നീഷ്യൻ/ബി (ലൈബ്രറി സയൻസ്), ഒഴിവ്-1, ടെക്നീഷ്യൻ/ബി (റിഗ്ഗർ) ഒഴിവുകൾ-4.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം ഉൾപ്പെടെയുള്ള വിവരങ്ങൾ https://nrbapply.formflix.comൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ 30 വരെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.