ഹയർസെക്കൻഡറിയിൽ പ്രവേശനം നേടിയത് 3.84 ലക്ഷം
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം അവസാനത്തിലേക്കെത്തുമ്പോൾ 3,84,538 പേര്‍ ഹയര്‍ സെക്കൻഡറിയില്‍ മാത്രം പ്രവേശനം നേടിയതായി മന്ത്രി വി. ശിവൻകുട്ടി. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറിയില്‍ 26,619 പേരും പ്രവേശനം നേടിയിട്ടുണ്ടെന്ന് സബ്മിഷന് മറുപടിയായി നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.
മെറിറ്റ് േക്വാട്ടയില്‍ 2,98,997 പേരും സ്പോർട്സ് േക്വാട്ടയില്‍ 3917 പേരും കമ്യൂണിറ്റി േക്വാട്ടയില്‍ 20,585 പേരും മാനേജ്മെന്‍റ് േക്വാട്ടയില്‍ 34,107 പേരും അണ്‍ എയ്ഡഡ് േക്വാട്ടയില്‍ 26,932 പേരും ഉള്‍പ്പെടെ ആകെ 3,84,538 പേർക്കാണ് പ്രവേശനം കിട്ടിയത്. മുഖ്യഘട്ടത്തില്‍ ലഭിച്ച 4,60,147 ആകെ അപേക്ഷകളില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള 42,602 അപേക്ഷകള്‍ ഒഴിവാക്കിയാൽ 4,17,545അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടിയിരുന്നത്. മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, മലബാറിലെ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് ഇപ്പോഴും സീറ്റില്ല. നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച കണക്കുകൾ ഇത് അടിവരയിടുന്നു. മലപ്പുറം ജില്ലയിൽ ഇനി അഡ്മിഷൻ കിട്ടാനുള്ളത് 2759 കുട്ടികളാണ്. ഇനി അവശേഷിക്കുന്ന മെറിറ്റ് സീറ്റുകളുടെ എണ്ണമാകട്ടെ 295ഉം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.