സപ്ലിമെൻററി അലോട്ട്മെൻറിന് 40,000 സീറ്റ്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ 37,545 സീറ്റുകളാണ് മെറിറ്റ്, സ്പോർട്സ് േക്വാട്ടയിൽ ഒഴിവുള്ളത്. ഇതിന് പുറമെ സപ്ലിമെൻററി ഘട്ടത്തിനുശേഷം കമ്യൂണിറ്റി േക്വാട്ടയിൽ ഒഴിവുള്ള 2500ഒാളം സീറ്റുകൾകൂടി മെറിറ്റിലേക്ക് മാറ്റും. ഇൗ സീറ്റുകളിലേക്കായിരിക്കും സപ്ലിമെൻററി അലോട്ട്മെൻറ്.
അതേസമയം, സപ്ലിമെൻററി അലോട്ട്മെൻറിന് മുമ്പ് വിഷയ കോംബിനേഷൻ, സ്കൂൾ ട്രാൻസ്ഫർ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിൽ ഇഷ്ട സ്കൂളോ കോംബിനേഷനോ ലഭിക്കാതെ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് മാറാൻ അവസരം നൽകണമെന്നാണ് ആവശ്യം.
എന്നാൽ, എ പ്ലസ് ലഭിച്ച 5000ൽ പരം വിദ്യാർഥികൾ പുറത്തുനിൽക്കുന്നതുകൂടി പരിഗണിച്ച് സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷം കോംബിനേഷൻ, സ്കൂൾ ട്രാൻസ്ഫർ മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിെൻറ നിലപാട്. മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച സീറ്റ് വർധന നടപ്പാക്കുന്നതോടെ അടുത്ത ഘട്ടത്തിൽ ട്രാൻസ്ഫറിന് സാധ്യത വർധിക്കുമെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.