പൊതുമേഖല ബാങ്കുകളിൽ 4045 ക്ലർക്ക് ഒഴിവുകൾ
text_fieldsരാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ കോമൺ റിക്രൂട്ട്മെന്റിനായി ഐ.ബി.പി.എസ് ജൂലൈ 21വരെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും. ബിരുദക്കാർക്ക് അപേക്ഷിക്കാം. പ്രായം 20-28. കമ്പ്യൂട്ടർപരിജ്ഞാനം വേണം. പ്രാദേശികഭാഷയിൽ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിമുക്തഭടന്മാർക്കും മറ്റും മെട്രിക്കുലേഷൻ/ആർമി സ്പെഷൽ എജുക്കേഷൻ/തത്തുല്യ സർട്ടിഫിക്കറ്റുള്ളപക്ഷം അപേക്ഷിക്കാൻ അർഹതയുണ്ട്.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ത് ബാങ്ക് എന്നിവയിലായി നിലവിൽ 4045 ഒഴിവുകളാണ് ലഭ്യമായിട്ടുള്ളത്. 2024-25 വർഷത്തേക്കാണ് നിയമനം. നിരവധി ബാങ്കുകൾ ഒഴിവുകൾ ഇനിയും റിപ്പോർട്ട് ചെയ്യാനുണ്ട്. വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബാങ്ക് ബ്രാഞ്ചുകളിൽ ലഭ്യമായ ഒഴിവുകൾ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.inൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ വിവിധ ബാങ്കുകളിലായി 52 ഒഴിവുകളുണ്ട്.
അപേക്ഷാഫീസ് 850 രൂപ. പട്ടികജാതി-വർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപ മതിയാകും.
ഐ.ബി.പി.എസ് സെപ്റ്റംബർ/ഒക്ടോബർ മാസത്തിൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തിയാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തി എന്നിവയും മെയിൻ പരീക്ഷക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങളുമെല്ലാം വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.