ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ 450 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ
text_fieldsമുംബൈ ആസ്ഥാനമായ ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് സ്കെയിൽ-1, ജനറലിസ്റ്റ്/സ്പെഷലിസ്റ്റ് വിഭാഗങ്ങളിലായി 450 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. ഓരോ വിഭാഗത്തിലും ലഭ്യമായ ഒഴിവുകൾ ചുവടെ-
റിസ്ക് എൻജിനീയേഴ്സ്-36, ഓട്ടോമൊബൈൽ എൻജിനീയേഴ്സ് -96, ലീഗൽ -70, അക്കൗണ്ട്സ് -30, ഹെൽത്ത് -75, ഐ.ടി. -23, ജനറലിസ്റ്റ് -120. SC/ST/OBC-NCC/EWS വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്. ശമ്പളനിരക്ക് 50,925-96,765 രൂപ. പ്രതിമാസം ഏകദേശം 80,000 രൂപ ശമ്പളം ലഭിക്കും. പെൻഷൻ, ഗ്രാറ്റ്വിറ്റി, ചികിത്സാസഹായം, ഇൻഷുറൻസ് മുതലായ ആനുകൂല്യങ്ങളുമുണ്ട്.
യോഗ്യത: റിസ്ക് എൻജിനീയേഴ്സ്- ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ എൻജിനീയറിങ് ബിരുദം/പി.ജി; ഓട്ടോമൊബൈൽ എൻജിനീയേഴ്സ്- 60 ശതമാനം മാർക്കിൽ കുറയാതെ ഇതേ ബ്രാഞ്ചിൽ BE/B.Tech/ME/M.Tech. മെക്കാനിക്കൽ ബ്രാഞ്ചുകാരെയും പരിഗണിക്കും. എന്നാൽ, ഓട്ടോമൊമൈൽ എൻജിനീയറിങ്ങിൽ ചുരുങ്ങിയത് ഒരുവർഷത്തെ ഡിപ്ലോമ നേടിയിരിക്കണം. ലീഗൽ ഓഫിസേഴ്സ്- 60 ശതമാനം മാർക്കിൽ കുറയാതെ നിയമബിരുദം/LLM;എ.ഒ (ഹെൽത്ത്)- MBBS/MD/MS അല്ലെങ്കിൽ BAMS/BHMS; ഐ.ടി. സ്പെഷലിസ്റ്റ്- BE/B.Tech/ME/M.Tech (ഐ.ടി/കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ MCA 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
പ്രിലിമിനറി, മെയിൻ പരീക്ഷകളുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.