കേന്ദ്ര സർവിസിൽ 5369 ഒഴിവുകൾ
text_fieldsകേന്ദ്ര സർവിസിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ, പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ റിക്രൂട്ട്മെന്റ് നടത്തുന്നു.ആകെ 5369 ഒഴിവുകളുണ്ട്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.nic.inൽ. 27വരെ ഓൺലൈനായി അപേക്ഷിക്കാം. ഓരോ തസ്തികയിലും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷ ഫീസ് 100 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
ഡ്രൈവർ, ഇൻസ്പെക്ടർ, എൻജിനീയർ, കൺസർവേഷൻ അസിസ്റ്റന്റ്, ഇൻവെസ്റ്റിഗേറ്റർ, അറ്റൻഡർ, സെക്ഷൻ ഓഫിസർ, സൂപ്രണ്ട്, സ്റ്റോർ കീപ്പർ, ഡേറ്റ എൻട്രി ഓപറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ, പ്രൂഫ് റീഡർ, ഫാർമസിസ്റ്റ്, നഴ്സിങ് ഓഫിസർ ഉൾപ്പെടെ 549 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകളും യോഗ്യതയും തിരഞ്ഞെടുപ്പ് നടപടികളും വിജ്ഞാപനത്തിലുണ്ട്.
തിരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ/ജൂലൈയിൽ നടക്കും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.