സ്കൂളുകൾ തുറക്കണോ? അനുകൂലിച്ച് 53 ശതമാനം മാതാപിതാക്കൾ
text_fieldsന്യൂഡൽഹി: കോവിഡ് കേസുകളിൽ അയവ് വന്നതോടെ രാജ്യത്തെ സ്കൂളുകൾ തുറക്കുന്നതിനെ അനുകൂലിച്ച് 53 ശതമാനം മാതാപിതാക്കൾ. 44 ശതമാനം മാതാപിതാക്കൾ എതിർപ്പ് അറിയിക്കുകയും ചെയ്തു. ലോക്കൽ സർക്കിൾസ് സംഘടിപ്പിച്ച സർവെയിലാണ് കണ്ടെത്തൽ.
ജൂണിൽ നടത്തിയ സർവേയിൽ 76 ശതമാനം മാതാപിതാക്കൾ വിദ്യാർഥികളെ സ്കൂളിൽ വിടുന്നതിൽ എതിർപ്പ് അറിയിച്ചിരുന്നു. 20 ശതമാനം പേർ മാത്രമാണ് സ്കൂൾ തുറക്കുന്നതിനെ അനുകൂലിച്ച് അന്ന് രംഗത്തെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭരണം, പൊതുജനം, ഉപഭോക്ത്യ താൽപര്യം തുടങ്ങിയ വിഷയങ്ങളിൽ പോളിങ് നടത്തുന്ന പ്ലാറ്റ്ഫോമാണ് േലാക്കൽ സർക്കിൾസ്. രാജ്യത്തെ 378 ജില്ലകളിൽ 24,000 മാതാപിതാക്കളിൽനിന്ന് ലഭിച്ച 47,000 പ്രതികരണങ്ങളിൽനിന്നാണ് നിഗമനത്തിലെത്തിയത്. ഇതിൽ 66 ശതമാനം പുരുഷൻമാരും 34 ശതമാനം സ്ത്രീകളുമാണ്.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകർക്കും അനധ്യാപകർക്കും പ്രേദശിക ഭരണകൂടം മുൻകൈയെടുത്ത് വാക്സിൻ നൽകണമെന്നാണ് ആവശ്യം. സ്കൂളുകളിൽ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ നിരന്തരം റാപ്പിഡ് ആൻറിജൻ പരിശോധന സംഘടിപ്പിക്കണമെന്ന് 74 ശതമാനം മാതാപിതാക്കളും ആവശ്യെപ്പട്ടു. 'വിദ്യാർഥികൾക്കും ജീവനക്കാർക്കും തലവേദന, മണവും രുചിയും നഷ്ടപ്പെടൽ, ചുമ, ശരീരവേദന, തൊണ്ടവേദന, പനി, വയറിളക്കം, ശ്വാസതടസം തുടങ്ങിയവ അനുഭവപ്പെട്ടാൽ ഉടൻ ആൻറിജൻ പരിശോധന നടത്തണം' -സർേവയിൽ പറയുന്നു.
രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞതോടെ നിരവധി സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചിരുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇൻറർനെറ്റ് ലഭ്യത ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളും ഫലപ്രദമായിരുന്നില്ല. ഒഡീഷ, കർണാടക, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ലോക്ഡൗണിന് ശേഷം സ്കൂളുകൾ തുറന്നുപ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.