എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ; 60 ശതമാനം പാഠഭാഗങ്ങൾ ഫോക്കസ് ഏരിയ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് പാഠഭാഗത്തിലെ 60 ശതമാനം പരീക്ഷയിൽ ഉൗന്നൽ നൽകുന്ന മേഖലയായി (ഫോക്കസ് ഏരിയ) നിശ്ചയിച്ച് സർക്കാർ ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ സ്കൂളുകളിൽ പൂർണതോതിലുള്ള അധ്യയനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഫോക്കസ് ഏരിയ നിശ്ചയിച്ചത്.
മൊത്തം ചോദ്യങ്ങളിൽ 70 ശതമാനവും ഫോക്കസ് ഏരിയയിൽനിന്ന് ഉറപ്പാക്കും. തെരഞ്ഞെടുത്ത് എഴുതാനായി 50 ശതമാനം മാർക്കിനുള്ള ചോദ്യം അധികമായി നൽകും. മാർച്ച് അവസാനത്തോടെ പരീക്ഷകൾ നടത്താനുള്ള ഒരുക്കമാണ് നടത്തുന്നത്. കഴിഞ്ഞവർഷം പാഠഭാഗങ്ങളിൽ 40 ശതമാനമാണ് ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങൾ ചോയ്സ് ആയും നൽകിയിരുന്നു.
ഇത്തവണ 50 ശതമാനം പാഠഭാഗങ്ങൾ ഫോക്കസ് ഏരിയയായി നിശ്ചയിക്കാനും ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങൾ ചോയ്സായി നൽകാനും ഫോക്കസ് ഏരിയയിൽനിന്ന് മാത്രം 80 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ആവാമെന്നുമായിരുന്നു എസ്.സി.ഇ.ആർ.ടി സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നത്. ഇതിൽ നേരിയ മാറ്റം വരുത്തിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.