മഹേന്ദ്രഗിരി ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ 62 ഒഴിവ്
text_fieldsമഹേന്ദ്രഗിരി (തമിഴ്നാട്) ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ടെക്നിക്കൽ അസിസ്റ്റന്റ്: ശമ്പളം 44,900-1,42,400. ഒഴിവുകൾ: മെക്കാനിക്കൽ -15, ഇലക്ട്രോണിക്സ് -4, ഇലക്ട്രിക്കൽ -1, കമ്പ്യൂട്ടർ സയൻസ് -1, സിവിൽ -3.യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ.
ടെക്നീഷ്യൻ ഗ്രേഡ് ബി: 21,700-69,100. ഒഴിവുകൾ: ഫിറ്റർ -19, ഇലക്ട്രോണിക്സ് മെക്കാനിക് -3, വെൽഡർ -3, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് -1, ഇലക്ട്രീഷ്യൻ -2, പ്ലംബർ -1.യോഗ്യത: എസ്.എസ്.എൽ.സി. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/എൻ.സി.വി.ടി/എൻ.എ.സി/എൻ.ടി.സി സർട്ടിഫിക്കറ്റുണ്ടാകണം.
ഡ്രാഫ്റ്റ്സ്മാൻ ബി (സിവിൽ): 21,700-69,100. ഒഴിവ്- ഒന്ന്. യോഗ്യത: എസ്.എസ്.എൽ.സി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഐ.ടി.ഐ/എൻ.സി.വി.ടി/ എൻ.ടി.സി/എൻ.എ.സി.ഹെവി ഡ്രൈവർ: ശമ്പളം 19,900-63,200. ഒഴിവുകൾ -അഞ്ച്. യോഗ്യത: എസ്.എസ്.എൽ.സി, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്, അഞ്ചു വർഷത്തെ ഡ്രൈവിങ് പരിചയം.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ’ ഗ്രേഡ്: ശമ്പളം -19,900-63,200. ഒഴിവുകൾ -2, യോഗ്യത: എസ്.എസ്.എൽ.സി, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്, മൂന്നു വർഷത്തെ ഡ്രൈവിങ് പരിചയം.ഫയർമാൻ: ഒഴിവ് -ഒന്ന്, ശമ്പളം: 19,900-63,200. യോഗ്യത: എസ്.എസ്.എൽ.സി, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. വിജ്ഞാപനം: www.iprc.gov.inൽ. ഏപ്രിൽ 24നകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.