സാക്ഷരത മിഷൻ പരീക്ഷയെഴുതാൻ 71 ട്രാൻസ്ജെൻഡർ
text_fieldsതിരുവനന്തപുരം: സാക്ഷരത മിഷെൻറ 10, ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ ശനിയാഴ്ച തുടങ്ങും. ഇരു വിഭാഗങ്ങളിലുമായി മൊത്തം 44,562 പേർ സംസ്ഥാനത്തെ 945 പരീക്ഷാകേന്ദ്രങ്ങളിലായി പരീക്ഷയെഴുതും. 10ാംതരത്തിന് 19,163 പേരും ഹയർ സെക്കൻഡറിക്ക് 25,399 പേരുമാണ് പരീക്ഷയെഴുതുന്നത്. ഇരുവിഭാഗങ്ങളിലുമായി പരീക്ഷയെഴുതുന്നവരിൽ 71 പേർ ട്രാൻസ്ജെൻഡറുകളാണ്. ഇതിൽ 51 ട്രാൻസ്ജെൻഡറുകൾ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷയെഴുതും. 10ാംതരം എഴുതുന്ന ട്രാൻസ്ജെൻഡറുകളുടെ എണ്ണം 20.
ഹയർസെക്കൻഡറിക്ക് ഏറ്റവും കൂടുതൽ ട്രാൻസ്ജെൻഡറുകൾ പരീക്ഷയെഴുതുന്നത് പത്തനംതിട്ട ജില്ലയിലാണ്; 20. തിരുവനന്തപുരത്ത് 15 ഉം കൊല്ലത്ത് ഒമ്പതും ട്രാൻസ്ജെൻഡറുകൾ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതും. തൃശൂർ-2, കണ്ണൂർ-1, കാസർകോട് -1, പാലക്കാട്-1, കോഴിക്കോട് -1, ഇടുക്കി-1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതുന്ന ട്രാൻസ്ജെൻഡറുകളുടെ എണ്ണം.
10ാംതരം തുല്യതാ പരീക്ഷക്ക് ഏറ്റവും കൂടുതൽ ട്രാൻസ്ജെൻഡറുകൾ തിരുവനന്തപുരം ജില്ലയിലാണ്. 6 പേർ. പത്തനംതിട്ട- 4, കൊല്ലം-4, കാസർകോട്-3, കണ്ണൂർ -1, പാലക്കാട് -1, കോഴിക്കോട്-1 എന്നിങ്ങനെയാണ് 10ാംതരം എഴുതുന്ന ട്രാൻസ്ജെൻഡറുകളുടെ എണ്ണം.
രാവിലെ 9.45 മുതൽ 12.30 വരെയാണ് 10ാംതരം തുല്യതാ പരീക്ഷ സമയം. ഉച്ചക്ക് 1.30 മുതൽ 4.15 വരെ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ നടക്കും. ഇരുവിഭാഗങ്ങളിലും ഇംഗ്ലീഷാണ് ആദ്യ പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.