എട്ട് ഐ.ഐ.ടികൾ പ്രവർത്തിക്കുന്നത് ചെയർമാനില്ലാതെ, അഞ്ചെണ്ണത്തിൽ ഡയറക്ടറുമില്ല -കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്തെ എട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി)കളിൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇവയിൽ അഞ്ചെണ്ണത്തിൽ സ്ഥിര ഡയറക്ടറില്ലെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു.
ഐ.ഐ.ടികളിൽ മാത്രമല്ല, നിരവധി എൻ.ഐ.ടികളിലെയും ഉന്നത സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും ചെയർമാൻ, ഡയറക്ടർ സ്ഥാനങ്ങളിലേക്കായി 39 പോസ്റ്റുകൾ ഒഴിവുണ്ട്.
'നിലവിൽ ഐ.ഐ.ടികളിൽ എട്ടു ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. എൻ.ഐ.ടികളിൽ 21 എണ്ണവും. ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും അഞ്ചുവീതം ഡയറക്ടർ പോസ്റ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്. ചെയർമാൻ, ഡയറക്ടർ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഈ 2019- 20 വർഷത്തിൽ സാേങ്കതിക കോഴ്സുകളിൽ ചേർന്ന വിദ്യാർഥികളുടെ വിവരവും മന്ത്രി പങ്കുവെച്ചു. പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളാണെണ് സാേങ്കതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ. ഇവിടെ പെൺകുട്ടികളുടെ എണ്ണം ഉയർത്താൻ നടപടി സ്വീകരിക്കുമെന്നും അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.