എൻ.സി.ഇ.ആർ.ടി നടപടി പിൻവലിക്കണം: അക്കാദമിക വിദഗ്ധരും ചരിത്രകാരന്മാരും
text_fieldsന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിവധം ഉൾപ്പെടെയുള്ള ചരിത്രഭാഗങ്ങൾ നീക്കിയ എൻ.സി.ഇ.ആർ.ടി നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അക്കാദമിക വിദഗ്ധരും ചരിത്രകാരന്മാരും രംഗത്ത്. റോമില ഥാപ്പർ, ജയതി ഘോഷ്, മൃദുല മുഖർജി, അപൂർവാനന്ദ, ഇർഫാൻ ഹബീബ്, ഉപീന്ദർ സിങ് തുടങ്ങി 250ഓളം വരുന്ന പ്രമുഖരാണ് എൻ.സി.ഇ.ആർ.ടി നീക്കത്തിനെതിരെ ശനിയാഴ്ച പൊതുപ്രസ്താവനയിറക്കിയത്. സ്കൂൾ പാഠപുസ്തകങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുന്നതിൽ ഭരണകൂടത്തിന്റെ അക്കാദമികമല്ലാത്തതും പക്ഷപാതപരവുമായ അജണ്ട തുറന്നുകാട്ടുന്നതാണ് നടപടിയെന്ന് അവർ കുറ്റപ്പെടുത്തി.
12ാം ക്ലാസ് വിദ്യാർഥികളുടെ രാഷ്ട്രമീമാംസ, ചരിത്രം പുസ്തങ്ങളിൽനിന്നാണ് ഗാന്ധിവധവും തുടർന്നുള്ള ആർ.എസ്.എസ് നിരോധനവും ഉൾപ്പെടുന്ന ചരിത്ര പാഠഭാഗം നീക്കിയത്.
പാഠപുസ്തകങ്ങൾ തയാറാക്കുന്ന സമിതിയിലെ അംഗങ്ങളുമായി ഒരു കൂടിയാലോചനയും എൻ.സി.ഇ.ആർ.ടി നടത്തിയിട്ടില്ലെന്നും അക്കാദമികമല്ലാത്ത ഇത്തരം നടപടിയിൽനിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.