ശാസ്ത്ര സാേങ്കതിക വിഷയങ്ങളിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsഗാസിയാബാദിലെ (യു.പി) അക്കാദമി ഒാഫ് സയൻറിഫിക് ആൻഡ് ഇന്നൊവേറ്റിവ് റിസർച്ചിെൻറ (എ.സി.എസ്.െഎ.ആർ) ആഭിമുഖ്യത്തിൽ സി.എസ്.െഎ.ആർ ലബോറട്ടറികളിലും മറ്റു ഗവേഷണ സ്ഥാപനങ്ങളിലുമായി 2018 ആഗസ്റ്റിലാരംഭിക്കുന്ന പിഎച്ച്.ഡി (സയൻസ് ആൻഡ് എൻജിനീയറിങ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി മേയ് 24 വരെ സ്വീകരിക്കും. ഇതുസംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://acsir.res.in/admissionsൽനിന്ന് ഡൗൺലോഡ് ചെയ്യാം.
പിഎച്ച്.ഡി (സയൻസ്), ഡയറക്ടറേറ്റ് പിഎച്ച്.ഡി (സയൻസസ്), സ്പോൺസേഡ് പിഎച്ച്.ഡി (സയൻസ്) റെഗുലർ, പിഎച്ച്.ഡി (എൻജിനീയറിങ്). ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി പിഎച്ച്.ഡി എന്നിവയാണ് കോഴ്സുകൾ.
അപേക്ഷ ഒാൺലൈനായി http://acsir.res.in/admissions നിർദേശാനുസരണം മേയ് 24നുമുമ്പ് സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
കൂടുതൽ വിവരങ്ങൾ http://acsir.res.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.