എസ്.എസ്.എൽ.സി: പരീക്ഷ വൈകിയ സംഭവത്തിൽ നടപടി
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പർ മാറുകയും പരീക്ഷ വൈകുകയും ചെയ്ത സംഭവത്തിൽ പരീക്ഷ ചീഫ് സൂപ്രണ്ടിനെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനെയും ചുമതലകളിൽനിന്ന് നീക്കി. കണിയാപുരം സെൻറ് വിൻസെൻറ് ഹൈസ്കൂളിൽ വെള്ളിയാഴ്ച നടന്ന ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറിന് പകരം തിങ്കളാഴ്ചയിലെ ഇംഗ്ലീഷ് ചോദ്യപേപ്പർ കൊണ്ടുവന്ന സംഭവത്തിലാണ് നടപടി.
ഇതേ സ്കൂളിലെ ഹെഡ്മിസ്ട്രസാണ് പരീക്ഷ ചീഫ് സൂപ്രണ്ട്. മറ്റൊരു സ്കൂളിലെ സീനിയർ അധ്യാപകനായിരുന്നു ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്. ഇവരെ രണ്ടുപേരെയും മാറ്റി അതേ സ്കൂളിലെ സീനിയർ അധ്യാപകനെ ചീഫ് സൂപ്രണ്ടായും മറ്റൊരു സ്കൂളിലെ അധ്യാപകനെ ഡെപ്യൂട്ടി ചീഫായും നിയമിച്ചു. വെള്ളിയാഴ്ച സ്കൂളിലെത്തിച്ച ചോദ്യപേപ്പർ ബണ്ടിൽ പൊട്ടിച്ചപ്പോൾ ഇംഗ്ലീഷ് പരീക്ഷയുടെ പാക്കറ്റുകളാണ് കണ്ടത്. ഉടൻ ഇംഗ്ലീഷ് ചോദ്യപേപ്പർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും പരിസരത്തെ സ്കൂളുകളിൽ ബാക്കി വന്ന ചോദ്യപേപ്പർ എത്തിച്ച് ഹിന്ദി പരീക്ഷ നടത്തുകയും ചെയ്തിരുന്നു.
അര മണിക്കൂർ വൈകിയാണ് പരീക്ഷ തുടങ്ങിയത്. വീഴ്ച സംഭവിച്ചത് മറക്കാൻ ചോദ്യേപപ്പർ ബണ്ടിലിന് മുകളിൽ ഇംഗ്ലീഷ് എന്ന് അച്ചടിച്ചത് വെട്ടിമാറ്റി സ്കൂൾ അധികൃതർ ഹിന്ദി എന്നാക്കി മാറ്റിയതായി വിദ്യാഭ്യാസ വകുപ്പിെൻറ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അശ്രദ്ധയോടെ ചോദ്യേപപ്പർ കൈകാര്യം ചെയ്തെന്ന് വ്യക്തമായതിനെ തുടർന്നാണ് ചുമതലയുള്ള രണ്ട് അധ്യാപകരെയും നീക്കിയത്. ബണ്ടിലിനുള്ളിൽ വിവിധ പാക്കറ്റുകളിൽ സീൽ ചെയ്താണ് ചോദ്യേപപ്പർ എത്തിക്കുന്നത്. പാക്കറ്റുകൾ പൊട്ടിക്കാത്തതിനാൽ ചോദ്യപേപ്പർ ചോർച്ച ഒഴിവാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.