വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് വാഴ്സിറ്റിയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം
text_fieldsകേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റി 2022-23 വർഷത്തെ ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ് സി (പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്), സീറ്റുകൾ 44, യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷ പാസായിരിക്കണം. ഡിപ്ലോമ ഇൻ ഡെയറി സയൻസ്, സീറ്റുകൾ 33, ലബോറട്ടറി ടെക്നിക്സ് 33. യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യം, ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.
ഡിപ്ലോമ ഇൻ ഫീഡ് ടെക്നോളജി 11, യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സോഫ്റ്റ്വെയർ എൻജിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ അഭിലഷണീയം.എം.എസ് സി-വൈൽഡ് ലൈഫ് സ്റ്റഡീസ്, സീറ്റുകൾ 11, യോഗ്യത: ബോട്ടണി, സുവോളജി, വെറ്ററിനറി, ഫോറസ്ട്രി മുതലായ ബയോസയൻസ് വിഷയങ്ങളിൽ ബിരുദം.എം.എസ് സി -ബയോ സ്റ്റാറ്റിസ്റ്റിക്സ് 11, യോഗ്യത: ബിരുദം (സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/ഡേറ്റ സയൻസ്/മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്)എം.എസ് സി -ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി-7, യോഗ്യത: ബിരുദം (ഡെയറി സയൻസ്/ഫുഡ് ടെക്നോളജി/ഫുഡ് മൈക്രോ ബയോളജി/ബയോ ടെക്നോളജി/ഫുഡ് സയൻസ്, ന്യൂട്രീഷ്യൻ & ഡയറ്റിറ്റിക്സ്/കെമിസ്ട്രി/മൈക്രോബയോളജി)
എം.എസ് സി-ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി 17. യോഗ്യത: ബിരുദം (ബയോകെമിസ്ട്രി/ബയോ ടെക്നോളജി/മൈക്രോ ബയോളജി/കെമിസ്ട്രി/ഡെയറി സയൻസ്/സുവോളജി).എം.എസ് സി-അപ്ലൈഡ് മൈക്രോബയോളജി 11, യോഗ്യത: ബിരുദം. (മൈക്രോബയോളജി/സുവോളജി/ബോട്ടണി/ബയോ ടെക്നോളജി/വെറ്ററിനറി സയൻസ്/അഗ്രികൾചർ).എം.എസ് സി-അനിമൽ ബയോടെക്നോളജി 17, യോഗ്യത: ബി.എസ് സി/ബി.ടെക് (ബയോടെക്നോളജി/ഡെയറി ടെക്നോളജി), ലൈഫ് സയൻസ്.എം.എസ് സി-അനിമൽ സയൻസസ് 11, യോഗ്യത: BVSc & AH/ബി.എസ്.സി ലൈഫ് സയൻസസ്/പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്.
എം.എസ് സി-അപ്ലൈഡ് (ടാക്സിക്കോളജി 17, യോഗ്യത: ബിരുദം (സുവോളജി/ബോട്ടണി/അഗ്രികൾചർ/കെമിസ്ട്രി/ഫാർമസി).പി.ജി ഡിപ്ലോമ കോഴ്സുകൾ-ക്ലൈമറ്റ് സർവിസസ് ഇൻ അനിമൽ അഗ്രികൾചർ, ക്ലൈമറ്റ് സർവിസസ്, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തേഷ്യോളജി.പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് https://application.kvasu.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജൂലൈ 21 വരെ അപേക്ഷ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.