നാഷനൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ റെസിഡൻഷ്യൽ കോഴ്സ് പ്രവേശനം
text_fieldsകേന്ദ്ര സർക്കാറിനു കീഴിൽ പട്നയിലെ നാഷനൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പത്ത് പാസായ വിദ്യാർഥികൾക്കായി നടത്തുന്ന റെസിഡൻഷ്യൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മൂന്നര മാസത്തെ (3.5) കോഴ്സിൽ ഇൻലാൻഡ് വെസൽ ജനറൽ പർപ്പസ് റേറ്റിങ് പരിശീലനം ലഭിക്കും. 18-25 വയസ്സുള്ളവർക്കാണ് അവസരം. കോഴ്സ് ഫീസ് 35,200 രൂപ. സീറ്റുകളിൽ 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടികവർഗക്കാർക്കും 27 ശതമാനം ഒ.ബി.സിക്കാർക്കും 10 ശതമാനം ഇ.ഡബ്ല്യു.എസ് വിഭാഗത്തിനും സംവരണമുണ്ട്.
പ്രവേശന വിജ്ഞാപനം, അപേക്ഷഫോറം എന്നിവ www.niniedu.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ മൂന്നിനകം The Principal, National Inland Navigation Institute, Gaighat, Patna-800007 എന്ന വിലാസത്തിൽ ലഭിക്കണം. info@niniedu.in എന്ന ഇ-മെയിലിലും അപേക്ഷ സമർപ്പിക്കാം.
ഒക്ടോബർ 14ന് ദേശീയതലത്തിൽ നടത്തുന്ന ടെസ്റ്റിന്റെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിജയകരമായി പഠനപരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് വാട്ടർ ട്രാൻസ്പോർട്ട്/നാവിഗേഷൻ മേഖലയിലും യന്ത്രവത്കൃത ബോട്ടുകളിലും കപ്പലുകളിലും സെയിലറായും മറ്റും തൊഴിൽ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.