Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 9:55 PM GMT Updated On
date_range 27 Sep 2017 9:55 PM GMTനവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം
text_fieldsbookmark_border
കേന്ദ്രസർക്കാറിന് കീഴിലുള്ള ജവഹർ നവോദയ വിദ്യാലങ്ങളിൽ ആറാം ക്ലാസിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് 2018 ഫെബ്രുവരി 10ന് നടക്കും. ഇതിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. 2017 നവംബർ 25 വരെ ഒാൺലൈൻ അപേക്ഷകൾ സ്വീകരിക്കും.
രാജ്യത്തൊട്ടാകെ 626 ജവഹർ നവോദയ വിദ്യാലയങ്ങളാണുള്ളത്. കേരളത്തിൽ ജില്ലതോറും ഒാരോ നവോദയ വിദ്യാലയം പ്രവർത്തിക്കുന്നുണ്ട്. ആകെ 14 നവോദയ വിദ്യാലയങ്ങളാണ് ഇവിടെയുള്ളത്. ആറാം ക്ലാസിൽ പരമാവധി 80 കുട്ടികൾക്കാണ് പ്രവേശനം.
െറസിഡൻഷ്യൽ സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസമാകയാൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. താമസം, ഭക്ഷണം, യൂനിഫോം ഉൾപ്പെടെ വിദ്യാഭ്യാസം തികച്ചും സൗജന്യമാണ്. 12ാം ക്ലാസ് വരെ തുടർപഠനത്തിന് അവസരമുണ്ട്. സി.ബി.എസ്.ഇയാണ് 10, 12 ക്ലാസുകളിൽ പരീക്ഷ നടത്തുക. ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങളാണ് നവോദയ സ്കൂളിലുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളുണ്ട്.
ആറാം ക്ലാസ് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ നവോദയ വിദ്യാലയം പ്രവർത്തിക്കുന്ന ജില്ലയിലെ ഏതെങ്കിലും സർക്കാർ, അംഗീകൃത വിദ്യാലയങ്ങളിൽ 2017-18 അധ്യയനവർഷം അഞ്ചാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. 2005 മേയ് ഒന്നിനുശേഷമോ 2009 ഏപ്രിൽ 30ന് മുേമ്പാ ജനിച്ചവരാകണം.
നവോദയ സ്കൂൾ സ്ഥിതി ചെയ്യുന്ന ഗ്രാമീണമേഖലയിലെ വിദ്യാർഥികൾക്ക് 75 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഒരു ജില്ലയിലെ ആകെ സീറ്റിൽ മൂന്നിൽ ഒരുഭാഗം പെൺകുട്ടികൾക്കായി നീക്കിവെക്കും. മൂന്ന് ശതമാനം സീറ്റുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പ്രവേശിപ്പിക്കും. പട്ടികജാതി, വർഗ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാറിെൻറ നിയമാനുസൃത സംവരണം ലഭിക്കും. ഗുണമേന്മയോടുകൂടിയ മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുകയാണ് നവോദയ വിദ്യാലയങ്ങളുടെ മുഖ്യ ലക്ഷ്യം.
ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റ് ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 11.30ന് നടക്കും.
പരീക്ഷകേന്ദ്രം അഡ്മിറ്റ് കാർഡിലുണ്ടാവും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഉർദു ഉൾപ്പെെട 21 ഭാഷകളിൽ സെലക്ഷൻ ടെസ്റ്റ് നടത്തും. ടെസ്റ്റിനായി ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം.
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ടെസ്റ്റിൽ മെൻറൽ എബിലിറ്റി, അരിത്ത്മെറ്റിക്, ലാംഗ്വേജ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാവും. ആകെ 100 മാർക്കിെൻറ 100 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കും.
മെൻറൽ എബിലിറ്റി ടെസ്റ്റിൽ 50 ചോദ്യങ്ങൾക്ക് 50 മാർക്ക്. പരമാവധി സമയം 60 മിനിറ്റ്. അരിത്തമെറ്റിക് ടെസ്റ്റിൽ 25 ചോദ്യങ്ങൾ, 25 മാർക്ക്, പരമാവധി സമയം 30 മിനിറ്റ്. ലാംഗ്വേജ് ടെസ്റ്റിൽ 25 ചോദ്യങ്ങൾ, 25 മാർക്ക്, പരമാവധി സമയം 30 മിനിറ്റ്. ടെസ്റ്റിെൻറ രീതി പ്രോസ്പെക്ടസിലുണ്ടാവും. ടെസ്റ്റിൽ തിളങ്ങുന്നവർക്കാണ് പ്രവേശനം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ, ഒാൺലൈൻ അപേക്ഷ, സമർപ്പണരീതി, ടെസ്റ്റ് സിലബസ് ഉൾപ്പെടെ ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റിെൻറ വിശദവിവരങ്ങൾ http://navodayahyd.gov.in/ എന്ന വെബ്സൈറ്റിലും അതത് ജില്ലയിലെ ജവഹർ നവോദയ വിദ്യാലയങ്ങളിലും ലഭ്യമാണ്.
ടെസ്റ്റ് റിസൾട്ട് 2018 ഏപ്രിൽ ഒന്ന് മേയ് ആദ്യവാരം പ്രതീക്ഷിക്കാം. ടെസ്റ്റിനായുള്ള അഡ്മിറ്റ് കാർഡ് ജനുവരി 15 മുതൽ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം.
കേരളത്തിൽ ഇനി പറയുന്ന സ്ഥലങ്ങളിലാണ് നവോദയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം -ചെറ്റച്ചൽ (ഫോൺ 0472-2849300), കൊല്ലം -കൊട്ടാരക്കര (0474-2454846), കോട്ടയം -വടവാതൂർ (0481-2578402), പത്തനംതിട്ട -വെച്ചുച്ചിറ (04735-265246), ആലപ്പുഴ -ചെന്നിത്തല (0479-2320056), ഇടുക്കി -കുളമാവ് (0486-2259916), എറണാകുളം -നേരിയമംഗലം (0485-2554246), തൃശൂർ -മായന്നൂർ (04884-286260), മലപ്പുറം -വെങ്കുളം (0494-2450350), പാലക്കാട് -മലമ്പുഴ (0491-281 5157), കോഴിക്കോട് -വടകര (0496-2536286), കണ്ണൂർ -ചെണ്ടയാട് (0490-2311380), വയനാട് -ലക്കിടി (04936-256688), കാസർകോട് -പെരിയ (0467-2234057).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story