ഫാർമസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പ്രവേശനം
text_fieldsതിരുവനന്തപുരം: പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2020-21 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെൻറും നടത്തും.
റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുള്ളത് 22ന് കഴിഞ്ഞിരുന്നു.
ജനറല്‍ വിഭാഗക്കാര്‍ക്ക് (എല്ലാ വിഭാഗക്കാര്‍ക്കും) ഇൗമാസം 28 നാണ് അലോട്ട്മെൻറ്. അലോട്ട്മെൻറില്‍ പങ്കെടുക്കേണ്ടവര്‍ ഏപ്രില്‍ 26, 27 നും ഓണ്‍ലൈനായി പുതിയ കോളജ്/കോഴ്സ് ഓപ്ഷനുകള്‍ നല്കി രജിസ്റ്റര്‍ ചെയ്യണം.
മുന്‍ അലോട്ട്മെൻറുകള്‍ വഴി സ്വാശ്രയ കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് അപ്ലോഡ് ചെയ്യണം. ഫോൺ: 0471-2560363, 364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.