ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം
text_fieldsതിരുവനന്തപുരം: വിവിധ സർക്കാർ, സ്വകാര്യ സ്വാശ്രയ മെഡി. കോളജുകൾ, തിരുവനന്തപുരം റീജനൽ കാൻസർ സെന്ററർ എന്നിവിടങ്ങളിൽ ലഭ്യമായ എല്ലാ സീറ്റിലേക്കും 2021-22 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജനുവരി 22ന് വൈകീട്ട് അഞ്ചുവരെ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റുവഴി (www.cee.kerala.gov.in) സമർപ്പിക്കാം.
ബിരുദാനന്തര ബിരുദ മെഡി. ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ ജനുവരി 19 മുതൽ ആരംഭിക്കും. വിദ്യാർഥികൾ 19 മുതൽ www.cee.kerala.gov.in ലെ 'PG Medical -2021' എന്ന ഹോം പേജിൽ ലഭ്യമാകുന്ന 'Option Registration' ലിങ്ക് ഉപയോഗിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലെ പി.ജി മെഡി.സീറ്റിലേക്ക് ഓപ്ഷൻ നൽകണം. ജനുവരി 19 മുതൽ 22ന് അഞ്ചുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 27ന് ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471- 2525300.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.