പത്ത് പാസായവർക്ക് നാഷനൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ റസിഡൻഷ്യൽ കോഴ്സ് പ്രവേശനം
text_fieldsകേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള പട്നയിലെ നാഷനൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പത്ത്/എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്കായി ഈ വർഷം നടത്തുന്ന ഇൻലാൻഡ് വെസ്സൽ ജനറൽ പർപസ് റേറ്റിങ് ട്രെയിനിങ് റസിഡൻഷ്യൽ കോഴ്സ് പ്രവേശനത്തിന് ഫെബ്രുവരി 24 വരെ അപേക്ഷകൾ സ്വീകരിക്കും. മൂന്നര മാസത്തെ കോഴ്സാണിത്. കോഴ്സ് ഫീസ് 35,200 രൂപ. പ്രായപരിധി 18-25.
പ്രവേശന വിജ്ഞാപനം, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ www.niniedu.inൽ ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ദ പ്രിൻസിപ്പൽ, നാഷനൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, പട്ന 800007 എന്ന വിലാസത്തിൽ ലഭിക്കണം. info@niniedu.in എന്ന ഇ-മെയിലിലും അപേക്ഷ അയക്കാം.
പ്രവേശന പരീക്ഷ/ഇന്റർവ്യൂ മാർച്ച് മൂന്നിന് നടത്തും. സീറ്റുകളിൽ 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടികവർഗക്കാർക്കും 27 ശതമാനം ഒ.ബി.സി വിഭാഗക്കാർക്കും 10 ശതമാനം EWS വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സെയിലർ മുതലായ തസ്തികകളിൽ ജോലിസാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.