സെൻട്രൽ സൈക്യാട്രി ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ, എം.ഫിൽ, പിഎച്ച്.ഡി പ്രവേശനം
text_fieldsകേന്ദ്രസർക്കാറിന് കീഴിൽ റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി 2021 മേയിൽ ആരംഭിക്കുന്ന കോഴ്സുകളിൽ പ്രേവശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ് എ (1) പിഎച്ച്.ഡി- ക്ലിനിക്കൽ സൈക്കോളജി, രണ്ടുവർഷം, നാല് സീറ്റ്, യോഗ്യത- എം.എഫിൽ (മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി).
(2) എം.ഫിൽ- ക്ലിനിക്കൽ സൈക്കോളജി, രണ്ടുവർഷം, 16 സീറ്റ് (ജനറൽ -1, ഇ.ഡബ്ല്യു.എസ് -2, ഒ.ബി.സി -4, എസ്.സി -3, എസ്.ടി -1). യോഗ്യത- എം.എ/എം.എസ്സി (സൈക്കോളജി), 55 ശതമാനം മാർക്ക്. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി.
ഗ്രൂപ് ബി (3) എം.ഫിൽ- സൈക്യാട്രിക് സോഷ്യൽ വർക്ക്, രണ്ടുവർഷം, 12 സീറ്റ് (ജനറൽ -7, ഇ.ഡബ്ല്യു.എസ് -1, ഒ.ബി.സി -3, എസ്.സി -1). രണ്ട് സീറ്റുകളിൽ ഭിന്നശേഷിക്കാർ (PH) പ്രവേശനം ലഭിക്കും. യോഗ്യത- എം.എസ്.ഡബ്ല്യു 55 ശതമാനം മാർക്ക്. എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. മേൽപറഞ്ഞ കോഴ്സുകളിൽ പ്രവേശനം നേടുന്നവർക്ക് പ്രതിമാസം 25,000 രൂപ വീതം സ്കോളർഷിപ് ലഭിക്കും.
ഗ്രൂപ് സി (4) ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിങ്, ഒരുവർഷം. 15 സീറ്റ് (ജനറൽ -8, ഇ.ഡബ്ല്യു.എസ് -1, ഒ.ബി.സി -3, എസ്.സി -2, എസ്.ടി -1). രണ്ട് സീറ്റുകളിൽ ഭിന്നശേഷിക്കാർക്ക് (PH) പ്രവേശനമുണ്ട്. യോഗ്യത- എ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 2500 രൂപ സ്കോളർഷിപ് ലഭിക്കും.അപേക്ഷഫീസ് 400 രൂപ. എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 300 രൂപ മതി. വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനവും ഓൺലൈൻ അപേക്ഷഫോറവും www.cipranchanic.inൽനിന്നും ഡൗൺലോഡ് ചെയ്യം. ഓൺലൈൻ അപേക്ഷ ഡിസംബർ 28നകം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.