എസ്.എസ്.എൽ.സി ഫലമറിയാൻ വിപുല സൗകര്യങ്ങളുമായി 'കൈറ്റ്'
text_fieldsതിരുവനന്തപുരം: ഇൗ വർഷത്തെ എസ്.എസ്.എൽ.സി ഫലമറിയാൻ 'കൈറ്റ്' വിപുലമായ സൗകര്യങ്ങൾ ഒരുക്കി. ചൊവ്വാഴ്ച www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത പോർട്ടൽ വഴിയും 'സഫലം 2020' എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാം.
വ്യക്തിഗത റിസൽട്ടിനുപുറമെ സ്കൂൾ- വിദ്യാഭ്യാസജില്ല- റവന്യൂജില്ല തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെതന്നെ ലഭിക്കും.
ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നും 'Saphalam 2020' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്കൂളുകളുടെ 'സമ്പൂർണ' ലോഗിനുകളിലും അതത് സ്കൂളുകളുടെ ഫലമെത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.