കാലിക്കറ്റിൽ അഫ്ദലുൽ ഉലമ പരീക്ഷ അനിശ്ചിതമായി നീട്ടി; ഡിഗ്രി പ്രവേശനം ആശങ്കയിൽ
text_fieldsകോഴിക്കോട്: അഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്സിെൻറ രണ്ടാംവർഷ പരീക്ഷ കാലിക്കറ്റ് സർവകലാശാല അനിശ്ചിതമായി നീട്ടി. വിദ്യാർഥികൾക്ക് ഡിഗ്രി പ്രവേശനം സാധ്യമാവുന്നതിന് വേണ്ടി സാധാരണ ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയോടൊപ്പമാണ് അഫ്ദലുൽ ഉലമ പ്രിലിമിനറി രണ്ടാം വർഷ പരീക്ഷ നടക്കാറ്. പ്ലസ് ടു ഹ്യുമാനിറ്റീസിന് തുല്യമായ കോഴ്സാണിത്.വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോവിഡ് രൂക്ഷതക്കിടയിലും പ്ലസ് ടു പരീക്ഷ നടത്തിയത്.
എന്നാൽ, സർവകലാശാലയുടെ അലംഭാവം കാരണം ഇത്തവണ അഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്സിെൻറ രണ്ടാംവർഷ പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം നടത്താൻ കഴിഞ്ഞില്ല. പ്ലസ് ടു ഫലം വന്നാലുടൻ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിക്കും. അഫ്ദലുൽ ഉലമ പ്രിലിമിനറിക്ക് അയ്യായിരത്തിലധികം വിദ്യാർഥികൾ കാലിക്കറ്റിൽ പഠിക്കുന്നുണ്ട്.
ഒന്നാം വർഷ അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷയും ഇപ്രാവശ്യം വളരെ വൈകിയാണ് നടന്നത്. 2020 ജൂൺ-ജൂലൈ നടക്കേണ്ട പരീക്ഷ ഇപ്രാവശ്യം 2021 ഫെബ്രുവരി 17നാണ് ആരംഭിച്ചത്. ഒന്നാം വർഷം അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷ വേഗത്തിൽ നടത്താൻ സിൻഡിക്കേറ്റ് മെംബറുടെയും അറബിക് കോളജ് പ്രിൻസിപ്പൽമാരുടെയും നേതൃത്വത്തിൽ പരീക്ഷാ കൺട്രോളറുമായി ചർച്ച നടത്തിയിരുന്നു.ആ ചർച്ചയിൽ രണ്ടാംവർഷ പരീക്ഷ പ്ലസ് ടു പരീക്ഷയുടെ കൂടെ നടത്തുമെന്നും പരീക്ഷാ കൺട്രോളർ ഉറപ്പുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.