വായുസേനയിൽ അഗ്നിവീർ രജിസ്ട്രേഷൻ ആഗസ്റ്റ് 20വരെ നീട്ടി
text_fieldsവായുസേനയിൽ 2024 ജനുവരിയിലേക്കുള്ള അഗ്നിവീർ വായു സെലക്ഷൻ ടെസ്റ്റിന് ഓൺലൈനായി ആഗസ്റ്റ് 20വരെ രജിസ്റ്റർ ചെയ്യാം. ഫീസ് 250 രൂപ. യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് ഉൾപ്പെടെ ശാസ്ത്രവിഷയങ്ങളിലും ശാസ്ത്രേതര വിഷയങ്ങളിലും പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം.
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ രണ്ടുവർഷത്തെ വൊക്കേഷനൽ കോഴ്സ് അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി ബ്രാഞ്ചുകളിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കും അപേക്ഷിക്കാം. പ്രായപരിധി 21. 2003 ജൂൺ 27നും 2006 ഡിസംബർ 27നും മധ്യേ ജനിച്ചവരാകണം.
പുരുഷന്മാർക്ക് 152.5 സെന്റീമീറ്ററിൽ കുറയാതെയും വനിതകൾക്ക് 152 സെന്റീമീറ്റർ കുറയാതെയും ഉയരം വേണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. വൈകല്യങ്ങൾ പാടില്ല. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും https://agnipathvayu.cdac.in സന്ദർശിക്കേണ്ടതാണ്. സെലക്ഷൻ ടെസ്റ്റ് ഒക്ടോബർ 13ന് ആരംഭിക്കും. നാലുവർഷത്തേക്കാണ് നിയമനം. സേവനവേതന വ്യവസ്ഥകൾ വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.