എൻജിനീയറിങ് പ്രവേശന നടപടികൾ ആഗസ്റ്റിൽ തുടങ്ങാൻ എ.െഎ.സി.ടി.ഇ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെ സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം വർഷ പ്രവേശന നടപടികൾ ആഗസ്റ്റിൽ തുടങ്ങാൻ അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ സമിതി (എ.െഎ.സി.ടി.ഇ) നിർദേശം.
ബി.ടെക് ഒന്നാം സെമസ്റ്ററിലേക്കുള്ള ആദ്യഘട്ട അലോട്ട്മെൻറ് ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് എ.െഎ.സി.ടി.ഇ പ്രസിദ്ധീകരിച്ച 2021 -22 വർഷത്തെ അക്കാദമിക് കലണ്ടറിൽ നിർദേശിക്കുന്നു. രണ്ടാം റൗണ്ട് അലോട്ട്മെൻറ് നടപടികൾ സെപ്റ്റംബർ ഒമ്പതിനകം പൂർത്തിയാക്കണം. മുഴുവൻ ഫീസ് തുകയും തിരികെ ലഭിക്കുന്നതരത്തിൽ പ്രവേശനം ഉപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ പത്താണ്.
ഒഴിവുള്ള സീറ്റുകൾ നികത്താനുള്ള അവസാന തീയതി സെപ്റ്റംബർ 15. ഒന്നാം വർഷ ക്ലാസുകൾ സെപ്റ്റംബർ 15നകം ആരംഭിക്കണം. നിലവിലുള്ള വിദ്യാർഥികൾക്ക് സെപ്റ്റംബർ ഒന്നിനകം അടുത്ത സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കണം. ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ കോഴ്സിലേക്കുള്ള പ്രവേശനം സെപ്റ്റംബർ 20നകം പൂർത്തിയാക്കണം.
ക്ലാസുകൾ കോവിഡ് പ്രോേട്ടാകോൾ പാലിച്ച് ഒാൺലൈൻ/ ഒാഫ് ലൈൻ രീതിയിലോ രണ്ട് രീതിയിലുമായോ നടത്താം. ആരോഗ്യ, ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ നിർദേശങ്ങൾക്ക് വിധേയമായി അക്കാദമിക് കലണ്ടറിൽ മാറ്റം വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.