എയ്ഡഡ് സ്കൂൾ നിയമനം; വ്യവസ്ഥകൾ മാറ്റാൻ കെ.ഇ.ആർ ഭേദഗതി
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാൻ ആവശ്യമായ കുട്ടികളുടെ എണ്ണം നിശ്ചയിച്ച് സർക്കാർ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെ.ഇ.ആർ) ഭേദഗത ി കൊണ്ടുവരും.
ബജറ്റ് പ്രഖ്യാപനത്തിെൻറ ചുവടുപിടിച്ചാണ് ഭേദഗതി. എയ്ഡഡ് സ്ക ൂൾ നിയമനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ നിയമന അംഗീകാര അധികാരം വിദ്യാഭ്യാസ ഒാഫിസ ർമാരിൽനിന്ന് മാറ്റി സർക്കാർതലത്തിൽ നിശ്ചയിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥതലത്തിലേക്ക് മാറ്റും.
സർക്കാർ അറിഞ്ഞുമാത്രമേ നിയമനങ്ങൾ നടക്കാവൂ എന്ന് ബജറ്റിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രൈമറി സ്കൂളുകളിൽ മാനേജർമാർ നിയമനം നടത്തിയാൽ ബന്ധപ്പെട്ട എ.ഇ.ഒ ആണ് രേഖകൾ പരിശോധിച്ച് നിയമനാംഗീകാരം നൽകുന്നത്. ഹൈസ്കൂൾതലത്തിൽ ഡി.ഇ.ഒയും. സാമ്പത്തികബാധ്യത വരുത്തുന്ന പുതിയ തസ്തിക സൃഷ്ടിക്കുന്നത് സർക്കാർ അറിഞ്ഞിരിക്കണമെന്ന തീരുമാനത്തിെൻറ ഭാഗമായാണ് നിയമനാംഗീകാര അധികാരം വിദ്യാഭ്യാസ ഒാഫിസർമാരിൽനിന്ന് മാറ്റുന്നത്.
നിയമനാംഗീകാര നടപടികൾ സമന്വയ സോഫ്റ്റ്വെയറിലേക്ക് മാറ്റിയ സാഹചര്യത്തിൽ നടപടികൾക്ക് താമസം ഒഴിവാക്കാനാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
മാനേജർമാരിൽനിന്ന് നിയമനാധികാരം എടുത്തുകളയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മാനേജർമാർ നടത്തിയ നിയമനത്തിന് അംഗീകാരം സർക്കാർതലത്തിൽ പരിശോധിച്ചശേഷം മാത്രമായിരിക്കും. ഒരു വിദ്യാർഥി വർധിക്കുന്നിടത്ത് പുതിയ തസ്തിക സൃഷ്ടിക്കുന്ന സാഹചര്യവും തടയും.
നേരത്തേ കെ.ഇ.ആർ പ്രകാരം അധ്യാപക വിദ്യാർഥി അനുപാതം 1:45 ആയിരുന്നപ്പോൾ 51 വിദ്യാർഥികൾ ഉണ്ടായാലേ രണ്ടാമത്തെ തസ്തിക സൃഷ്ടിക്കാനാകുമായിരുന്നുള്ളൂ. ഇതുപ്രകാരം 30ൽനിന്ന് നിശ്ചിത എണ്ണം വിദ്യാർഥികൾ വർധിച്ചാൽ മാത്രം പുതിയ തസ്തിക എന്നരീതിയിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനം. ഇതുവഴി വൻ സാമ്പത്തികബാധ്യത ഒഴിവാക്കാനുമാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.