ഡേറ്റ അനലിറ്റിക്സിെൻറ സാധ്യതകൾ പങ്കുവെച്ച് അൽഫാൻ
text_fields
ദുബൈ: ഡേറ്റ അനലിറ്റിക്സിന്റെ കരിയർ സാധ്യതകൾ വിദ്യാർഥികൾക്ക് മുന്നിൽ വിവരിച്ച് മുഹമ്മദ് അൽഫാൻ. എജുകഫേയിൽ ‘ഡൈവിങ് ഇൻടു ഡേറ്റ അനലിറ്റിക്സ്: യുവർ ഫ്യൂച്ചർ സ്റ്റാർട്ട്സ് ഹിയർ’ എന്ന സെഷനിലാണ് നവ യുഗത്തിൽ ഏറ്റവും മികച്ച കരിയർ സാധ്യതകൾ കൽപിക്കുന്ന ഡേറ്റ അനലിറ്റിക്സിനെ കുറിച്ച് ഇദ്ദേഹം ക്ലാസെടുത്തത്. വിദ്യാർഥികളുമായി ഇന്ററാക്ട് ചെയ്തുകൊണ്ടായിരുന്നു ക്ലാസ്.
ഡേറ്റ ശേഖരിക്കുന്ന വിഷയത്തിൽ സൂപ്പർ മാർക്കറ്റുകളും ചെറുകിട ഷോപ്പുകളും തമ്മിലുള്ള വ്യത്യാസം പവർപോയന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചത് വിദ്യാർഥികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. സദസ്സിൽനിന്ന് കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങൾക്കും അദ്ദേഹം കൃത്യമായി മറുപടി നൽകി.
കോമേഴ്സ് അല്ലാത്ത വിഷയം പഠിച്ചവർക്ക് ഡേറ്റ അനലിറ്റിക്സിൽ തിളങ്ങാൻ കഴിയുമെന്നും അതിന് ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുമുള്ള മനസ്സാണ് വേണ്ടതെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയടിയോടെയാണ് കുട്ടികൾ സ്വീകരിച്ചത്. അധ്യാപകർക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകിയിരുന്നു. പുതു ലോകത്ത് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്ന ഡേറ്റ വിശകലന വിഷയത്തിൽ ക്ലാസ് ലഭിച്ചത് ഏറെ ഉപകാരപ്പെട്ടതായി അധ്യാപകരും സാക്ഷ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.