സ്വപ്നനേട്ടത്തിലേക്ക് ചുവടുവെച്ച് ആൽഫ്രഡ്
text_fieldsപാടിയോട്ടുചാൽ (കണ്ണൂർ): പദവിക്കൊപ്പം ഐ.എ.എസ് എന്ന മൂന്നക്ഷരം സ്വപ്നം കണ്ട ഒ.വി. ആൽഫ്രഡ് പിന്തിരിയാൻ കൂട്ടാക്കാതെ വീണ്ടും സിവിൽ സർവിസ് എഴുതി ആ സ്വപ്നത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ തവണ നേടിയ 301മത് റാങ്ക് ഇത്തവണ 57 ആയി പുതുക്കിയാണ് ആൽഫ്രഡ് ഐ.എ.എസ് കയ്യെത്തിപ്പിടിച്ചത്.
പാടിയോട്ടുചാല്‍ സ്വദേശിയായ ഒ.വി. ആല്‍ഫ്രഡ് കഴിഞ്ഞ തവണ തന്റെ രണ്ടാമത്തെ ശ്രമത്തിൽ 301ാം റാങ്ക് നേടിയിരുന്നു. ഐ.എ.എസ് നേടണം എന്ന ആഗ്രഹമാണ് വീണ്ടും പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചത്. ഇപ്പോൾ ഡൽഹി ഗാസിയാബാദ് നാഷണൽ പോസ്റ്റൽ അക്കാദമിയിൽ ട്രെയിനിങ്ങിലാണ്. പാടിയോട്ടുചാലിലെ ഒരപ്പാനിയില്‍ വിന്‍സെന്റ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, സെന്റ് മേരീസ് ഹൈസ്കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം ബംഗളുരു ക്രൈസ്റ്റ് കോളജിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. തുടര്‍ന്ന് ഒരു വര്‍ഷം ഡല്‍ഹിയില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായി ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തെ ഐ ലേണ്‍ അക്കാദമിയിൽ സിവില്‍ സർവിസ് പരിശീലനം നേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.