അലീഗഢ് സെൻറർ: അപേക്ഷാ തീയതി നീട്ടി
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ അലീഗഢ് മുസ്ലിം സർവകലാശാല മലപ്പുറം സെന്ററിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പഞ്ചവത്സര ബി.എ എൽഎൽ.ബി കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി ഏഴുവരെ നീട്ടി.
സർവകലാശാല നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷിക്കാനുള്ള പ്രായപരിധി ഇത്തവണ ഒഴിവാക്കി. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് കോഴിക്കോട് പരീക്ഷ കേന്ദ്രത്തിൽ പ്രവേശനപരീക്ഷ എഴുതാം. പ്ലസ് ടു പൂർത്തീകരിച്ചവർക്കും ഈ വർഷം അവസാന പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.amucontrollerexams.com, ഫോൺ: 04933 229299, 9778100801, 9995474788.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.