Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅലിഗഡ് മുസ്​ലിം...

അലിഗഡ് മുസ്​ലിം സർവകലാശാല: ബിരുദ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

text_fields
bookmark_border
Aligarh Muslim University
cancel

ന്യൂഡൽഹി: അലിഗഡ് മുസ്​ലിം സർവകലാശാലയിൽ ബിരുദ (യു.ജി) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി എട്ട് വരെ നീട്ടി. സർവകലാശാല അധികൃതർ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ അപേക്ഷ നൽകാത്ത വിദ്യാർഥികൾക്ക് 2025 ഫെബ്രുവരി 8നകം ഔദ്യോഗിക വെബ്സൈറ്റായ oaps.amuonline.ac.in സന്ദർശിച്ച് അപേക്ഷ നൽകാവുന്നതാണ്.

പിഴയില്ലാതെ ഫെബ്രുവരി 8 വരെയും പിഴയോട് കൂടി ഫെബ്രുവരി 15 വരെയുമാണ് വിദ്യാർഥികൾക്ക് ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന സമയം.

നേരെത്തെ, ജനുവരി 31 വരെ പിഴയില്ലാതെയും ഫെബ്രുവരി 7 വരെ പിഴയോട് കൂടിയും അപേക്ഷിക്കാനാണ് സമയം അനുവദിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aligarh Muslim Universityug courseEducation News
News Summary - Aligarh Muslim University ug course application date extended
Next Story